TRENDING:

പീഡിപ്പിക്കാന്‍ ശ്രമിച്ച 38 കാരനെ കറിക്കത്തി വീശി പ്രതിരോധിച്ച് 61കാരി: ഓടി രക്ഷപ്പെട്ട പ്രതി പിടിയില്‍

Last Updated:

വീട്ടില്‍ ഒറ്റയ്‌ക്കായിരുന്ന വയോധിക അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടയ്‌ക്കാണ് പ്രതി അതിക്രമിച്ച്‌ വീടിനുള്ളില്‍ കയറിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 38 കാരനെതിരെ കറിക്കത്തി വീശി വയോധിക. ഓയൂര്‍ ഇളമാടാണ് സംഭവം. 61 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ചെങ്കൂര്‍ പ്ലാങ്കുഴി വടക്കതില്‍വീട്ടില്‍ സജു (കടുക്-38) വിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
advertisement

കഴിഞ്ഞദിവസം രാവിലെ 10.30നായിരുന്നു സംഭവം. വീട്ടില്‍ ഒറ്റയ്‌ക്കായിരുന്ന വയോധിക അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടയ്‌ക്കാണ് പ്രതി അതിക്രമിച്ച്‌ വീടിനുള്ളില്‍ കയറിയത്. പിന്നാലെ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു. മല്‍പ്പിടിത്തത്തിനിടെ വയോധിക കറിക്കത്തി കൈക്കലാക്കി. തുടര്‍ന്ന് കത്തി ഉപയോഗിച്ച്‌ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ പിന്‍വാങ്ങുകയായിരുന്നു.

പിന്നീട് ടാപ്പിങ് ജോലിയിലായിരുന്ന സഹോദരനെ വിവരമറിയിച്ച്‌ സമീപ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും സജുവിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൂയപ്പള്ളി പൊലീസില്‍ വയോധിക പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ പൊലീസ് സംഘം സജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

advertisement

പേട്ടയിലെ അനീഷ് കൊലപാതകം; വിളിച്ചുവരുത്തി കൊലപ്പെടുത്തിയതല്ലെന്ന് പൊലീസ്

തിരുവനന്തപുരം പേട്ടയിൽ അനീഷ് ജോർജ്ജിന്റെ കൊലപാതകം (Aneesh Murder Case) ആസൂത്രിതമെന്ന് പോലീസ് (Kerala Police). പക്ഷേ വിളിച്ചു വരുത്തി കൊല ചെയ്തത് അല്ല. അവസരം കിട്ടുമ്പോൾ കൊല ചെയ്യാമെന്ന് പ്രതിയ്ക്ക് ലക്ഷ്യമുണ്ടായിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. പ്രതി സൈമൺ ലാലൻ കുറ്റം സമ്മതിച്ചതായും പേട്ട സി ഐ റിയാസ് രാജ പറഞ്ഞു.

കഴിഞ്ഞ 29 ന് രാവിലെയാണ് സൈമൺ ലാലൻ തന്റെ വീട്ടിൽ വെച്ച് മകളുടെ സുഹൃത്തായ അനീഷ് ജോർജിനെ കൊലപെടുത്തുന്നത്. സംഭവത്തിൽ അറസ്റ്റിലായ പ്രതി സൈമൺ ലാലനെ വീട്ടിൽ എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ശേഷം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ലാലൻ കള്ളനാണെന്ന് കരുതി അനീഷിനെ കുത്തിയെന്നായിരുന്നു മൊഴി നൽകിയത്. എന്നാൽ ചോദ്യം ചെയ്യലിൽ വ്യക്തി വൈരാഗ്യമാണ് കൊലപ്പെടുത്തിന് കാരണമെന്ന് പ്രതി കുറ്റം സമ്മതിച്ചതായി പേട്ട സി ഐ റിയാസ് രാജ പറഞ്ഞു.

advertisement

Also Read- Aneesh Murder Case | അനീഷ് ജോർജിന്‍റെ മരണത്തിന് ഇടയാക്കിയത് നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവ്

വിളിച്ച് വരുത്തി കൊലപ്പെടുത്തിയതാണെന്ന അനീഷിന്റെ കുടുംബത്തിന്റെ ആരോപണവും പോലീസ് തള്ളി കളഞ്ഞു. വിളിച്ചു വരുത്തി കൊല ചെയ്തത് അല്ല. അനീഷ് ജോർജിന്റെ ഫോണിലേയ്ക്കും തിരിച്ചും പ്രതിയുടെ വീട്ടിൽ നിന്ന് ഫോൺ കോളുകൾ പോയിട്ടുണ്ട്. അത് സാധാരണയായി നടത്താറുള്ളതാണ്. പ്രതിയ്ക്ക് കൊല ചെയ്യണമെന്ന ലക്ഷ്യത്തോടെ സൈമൺലാൽ കാത്തിരുന്നതാണ്. അവസരം ലഭിച്ചപ്പോൾ കൊല നടത്തുകയായിരുന്നു. കള്ളനാണെന്ന് കരുതി കുത്തിയെന്നത് കള്ള മൊഴിയായിരുന്നെന്നും പൊലീസ് പറഞ്ഞു.

advertisement

ശാസ്ത്രീയ സാഹചര്യ തെളിവുകൾ എല്ലാം പോലീസ് ശേഖരിച്ചു. മൂന്ന് ദിവസത്തേയ്ക്കാണ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ വിശദമായി ചോദ്യം ചെയ്യും.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പീഡിപ്പിക്കാന്‍ ശ്രമിച്ച 38 കാരനെ കറിക്കത്തി വീശി പ്രതിരോധിച്ച് 61കാരി: ഓടി രക്ഷപ്പെട്ട പ്രതി പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories