പെൺകുട്ടിയുടെ മാതാപിതാക്കള്‍ നഴ്സുമാരായിരുന്നു. അമ്മ ജോലി തേടി വിദേശത്ത് പോയപ്പോള്‍ പ്രതി ബെംഗളൂരുവിൽനിന്നും ജോലി രാജിവച്ച് നാട്ടിലെത്തി. മദ്യപാനിയായ പ്രതി ഭാര്യ വിദേശത്തു പോയതോടുകൂടി തന്നോടൊപ്പം താമസിച്ചു വന്ന സ്വന്തം മകളോട് ഭാര്യയോടെന്ന പോലെ പെരുമാറുകയും രാത്രികാലങ്ങളില്‍ ഭീഷണിപ്പെടുത്തി രതിവൈകൃതങ്ങളില്‍ ഏർപ്പെടുകയും ചെയ്തു. പെണ്‍കുട്ടി അമ്മയോടോ ബന്ധുക്കളോടോ ഈ കാര്യങ്ങള്‍ പറയാതിരിക്കുവാനായി ഫോണ്‍ കോളുകള്‍ റെക്കോർഡ് ചെയ്യുകയും തന്റെ ആവശ്യത്തിന് വഴങ്ങിയില്ലെങ്കില്‍ ഇളയ സഹോദരിയേയും ഇത്തരത്തില്‍ ലൈംഗിക ചൂഷണത്തിനിരയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
advertisement
പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം മനസിലാക്കിയ മുത്തശ്ശി, കുട്ടിയെ അമ്മ വീട്ടിലേക്ക് നിർബന്ധ പൂർവ്വം കൂട്ടിക്കൊണ്ട് പോവുകയും കൗണ്‍സിലിംഗിന് വിധേയയാക്കുകയും ചെയ്തതോടെയാണ് ക്രൂരമായ ലൈംഗിക പീഡന വിവരം പുറത്തറിയുന്നത്.
2022- 23 കാലയളവില്‍ നടന്ന പീഡന വിവരം പൊലിസില്‍ അറിയിച്ചതിനെ തുടർന്ന് ഏറണാകുളം റൂറല്‍, കല്ലൂർകാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ കൃത്യം നടന്ന സ്ഥലം തിരുവല്ല പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിലായതിനാല്‍ അവിടേക്ക് കൈമാറി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സണ്‍ മാതൃൂസ് ഹാജരായ കേസില്‍ പുളിക്കീഴ് പൊലിസ് പ്രതിയെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.