റഹീസിന്റെ ഭാര്യപിതാവിന്റെ കച്ചവടസ്ഥാപനം വിറ്റപ്പോള്‍ ലഭിച്ച പണം അദ്ദേഹം സ്ഥലത്തില്ലാത്തതിനാല്‍ റഹീസിനെ ഏല്‍പ്പിയ്ക്കുകയായിരുന്നുവെന്ന് അമ്മ സുഹ്‌റ പറഞ്ഞു. ഭാര്യ പിതാവ് നിര്‍ദേശിച്ചയാള്‍ക്ക് പണം കൈമാറാനാണ് പൂവാട്ടുപറമ്പിലേക്ക് പോയത്. ആശുപത്രി പാര്‍ക്കിംഗില്‍ വാഹനം നിര്‍ത്തി പണം ഏറ്റു വാങ്ങാനെത്തിയ ആളെ കാണാന്‍ റഹീസ് പോയി. തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ചാവിവരം അറിഞ്ഞത്.
പണത്തിന്റ ഉറവിടം, ഇത്രയധികം പണം ചാക്കിനുള്ളില്‍ എന്തിന് സൂക്ഷിച്ചു, ബൈക്കിലെത്തിയവര്‍ കൊണ്ടുപോയ ചാക്കിലുള്ളത് പണം തന്നെയാണോ തുടങ്ങി നിരവധി സംശയങ്ങളാണ് പൊലീസിനുള്ളത്. റഹീസിനെ വിശദമായി ചോദ്യം ചെയ്തുവരുന്ന പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
advertisement
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
March 21, 2025 12:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിർത്തിയിട്ടിരുന്ന കാറില്‍ നിന്നും 40 ലക്ഷം കവർന്നു