ആണുങ്ങൾ ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറിയത്. വയോധിക നിലവിളിച്ചതോടെ വീട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ഓടിയെത്തി പ്രതിയെ പിടിച്ചുവെക്കുകയായിരുന്നു.പിന്നീട് മേലാറ്റൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ജില്ലയ്ക്കകത്തും പുറത്തുമായി കളവ്, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളും നിലവിലുള്ളതായി പൊലീസ് പറഞ്ഞു.
പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിഐ പിഎം ഗോപകുമാർ, എസ്ഐ അയ്യപ്പ ജ്യോതി, ഷെരീഫ് തോടേങ്ങൽ, എഎസ്ഐമാരായ കെ. വിനോദ്, സിന്ധു വെള്ളേങ്ങര, ഗോപാലകൃഷ്ണൻ അല്ലനല്ലൂർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രമോദ് കുളത്തൂർ, പ്രിയജിത് തൈക്കൽ, സി.പി.ഒ ഷിജു പുന്നക്കാട് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു
advertisement
Location :
Malappuram,Kerala
First Published :
April 06, 2025 4:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 44കാരൻ പിടിയിൽ