TRENDING:

ലിവ്-ഇൻ പങ്കാളിയുടെ ഭർത്താവ് 45കാരനെ കൊലപ്പെടുത്തി

Last Updated:

പ്രതിയുടെ ഭാര്യ നീതു (38)വുമായി ഒളിച്ചോടിയ 45കാരൻ ഇക്കഴിഞ്ഞ നവംബർ മുതലാണ് വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭോപ്പാൽ (മധ്യപ്രദേശ്): ലിവ്-ഇൻ പങ്കാളിയുടെ ഭർത്താവ് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ ജബൽപൂരിൽ ശനിയാഴ്ച രാത്രിയാണ് 45 കാരനെ ലിവ്-ഇൻ പങ്കാളിയുടെ ഭർത്താവ് കൊലപ്പെടുത്തിയത്. രോഗിയാണെന്ന് പറഞ്ഞ് മകളെ കാണാനായാണ് പ്രതി ഭാര്യയെയും ലിവ്-ഇൻ പങ്കാളിയെയും ഭോപ്പാലിൽ നിന്ന് ജബൽപുരിലേക്ക് വിളിച്ചു വരുത്തിയത്. ജബൽപ്പുരിലെ റെയിൽവേ സ്റ്റേഷന് സമീപത്തു വെച്ചാണ് പ്രതി ഭാര്യയുടെ ലിവ്-ഇൻ പങ്കാളിയെ കുത്തിക്കൊന്നത്.
advertisement

ജബൽപൂരിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷന് കീഴിലുള്ള റെയിൽവേ സ്റ്റേഷന് സമീപമുള്ള പഴയ പ്രകാശ് കോളനിയിലാണ് സംഭവം. മരിച്ച രാജു ജബൽപൂർ നിവാസിയാണെങ്കിലും കഴിഞ്ഞ നവംബർ മുതൽ ഭോപ്പാലിൽ താമസിച്ചു വരികയായിരുന്നു.

പ്രതി രാം പ്രസാദ് യാദവിന്റെ ഭാര്യ നീതു (38)വുമായി ഒളിച്ചോടിയാണ് രാജു ഭോപ്പാലിൽ വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങിയത്. ഭാര്യ തന്നെയും അവരുടെ ഒരു മകളെയും രണ്ട് ആൺമക്കളെയും ഉപേക്ഷിച്ചതിനാലാണ് പ്രതി പ്രതികാരം ചെയ്യാൻ ശ്രമിച്ചത്. എട്ടു മാസം മുമ്പ് യുവതി ജബൽപൂരിൽ താമസിക്കാനായി എത്തിയെങ്കിലും 2020 നവംബറിൽ അവർ ഭോപ്പാലിലേക്ക് മാറുകയായിരുന്നു.

advertisement

മടങ്ങിവരാൻ ഭർത്താവ് സമ്മർദ്ദം ചെലുത്തിയെങ്കിലും നീതു വിസമ്മതിച്ചു. മകൾക്ക് അസുഖം ബാധിച്ചതിനാൽ ശനിയാഴ്ച ജബൽപൂരിലേക്ക് വരാൻ രാം പ്രസാദ് ജാദവ്, നീതുവിനെ വിളിച്ചു പറഞ്ഞു. പ്രതി ഭാര്യയെയും ലിവ് ഇൻ പങ്കാളിയായ രാജുവിനെയും സ്വീകരിക്കാൻ റെയിൽ‌വേ സ്റ്റേഷനിൽ എത്തി. അവർ എത്തിയപ്പോൾ തന്റെ ബൈക്ക് പാർക്ക് ചെയ്തിരുന്ന കോളനിയിലേക്ക് തന്നോടൊപ്പം വരാൻ രാജുവിനോട് ആവശ്യപ്പെട്ടു. ഭാര്യയോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടു. കുറച്ച് സമയത്തിന് ശേഷം പ്രതി ഒറ്റയ്ക്ക് മടങ്ങി.

Also Read- വൈഗ കൊലക്കേസ്: സനുവിന്റെ ആത്മഹത്യാശ്രമം കെട്ടുകഥയെന്ന് പൊലീസ്

advertisement

രാജുവിനെക്കുറിച്ച് നീതു ചോദിച്ചപ്പോൾ തന്നെ കൊന്നുവെന്ന് പറഞ്ഞു. ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന രാജുവിനെയാണ് കണ്ടതെന്ന് നീതു പൊലീസിനോട് പറഞ്ഞു. വിവരം അറിഞ്ഞ പോലീസ് സംഘം അവിടെയെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മറ്റൊരു സംഭവത്തിൽ പ്രണയ ബന്ധത്തിന് തടസം നിന്ന സഹോദരനെ കൊലപ്പെടുത്തിയ കേസിൽ സീരിയൽ നടിയും കാമുകനും അറസ്റ്റിലായിരുന്നു. കന്നഡ സീരിയൽ നടിയും മോഡലുമായ ഷനായ കത്‌വെ‌ (24) ഉൾപ്പെടെ 5 പേർ അറസ്റ്റിലായത്. നടിയുയടെ സഹോദരൻ രാകേഷ് കത്‌വെ (32) യുടെ മൃതദേഹം കഴിഞ്ഞ ദിവസം ധാർവാഡിനു സമീപം വനത്തിൽ നിന്നു കണ്ടെത്തിയിരുന്നു. ഷനായയുടെ കാമുകൻ നിയാസ് അഹമ്മദ് കാട്ടിഗറിനെയും മൂന്നു സുഹൃത്തുക്കളെയുമാണ് ഹുബ്ബള്ളി റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. നിയാസ് അഹമ്മദുമായുള്ള ബന്ധത്തെ രാകേഷ് എതിർത്തതാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. മൃതദേഹം ധാര്‍വാഡിന് സമീപം വനത്തില്‍ നിന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഹുബ്ലി റൂറല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രഥമിക അന്വേഷണത്തില്‍ തന്നെ രാകേഷിന്‍റെ സഹോദരിക്ക് ഇതില്‍ പങ്കുള്ളതായി പൊലീസ് സംശയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ലിവ്-ഇൻ പങ്കാളിയുടെ ഭർത്താവ് 45കാരനെ കൊലപ്പെടുത്തി
Open in App
Home
Video
Impact Shorts
Web Stories