മലപ്പുറത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് . 15 പേര്‍. തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലും നാലുപേര്‍ വീതവും എറണാകുളം ജില്ലയില്‍ അഞ്ചുപേരും അറസ്റ്റിലായി. തിരുവനന്തപുരത്ത് എട്ട് സ്ഥലങ്ങളിലും എറണാകുളത്ത് 15 സ്ഥലങ്ങളിലും കോഴിക്കോട് ഏഴ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.
ആറ് വയസ്സ് മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്ഡില്‍ പിടിച്ചെടുത്തത്. അറസ്റ്റിലായവരില്‍ ചിലര്‍ കുട്ടികളെ ദുരുപയോഗം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചവരുടെ വിവരങ്ങളും സൈബര്‍ഡോം അന്വേഷിച്ച് വരികയാണ്. വിവിധ ഗ്രൂപ്പുകളിലൂടെ ഇവ പ്രചരിപ്പിച്ചതിന് 92ല്‍ അധികം ഗ്രൂപ്പ് അഡ്മിന്‍മാരെയും നിരീക്ഷിക്കുന്നുണ്ട്. കുട്ടികളെ ഉപയോഗിച്ചുള്ള ഇത്തരം ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് അഞ്ച് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
advertisement
You may also like:ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; ഭർത്താവിന് 10 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി [NEWS]തമിഴ്‌നാട്ടിലെ കസ്റ്റഡി മരണം; കൊല്ലപ്പെട്ട അച്ഛനും മകനും അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്ന് റിപ്പോർട്ട് [NEWS] എസ്.എസ്.എല്‍.സി. ഫലമറിയാന്‍ കൈറ്റിന്റെ പോര്‍ട്ടലും സഫലം 2020 മൊബൈല്‍ ആപ്പും [NEWS]
കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് വ്യാപകമാണെന്ന ഗുരുതരമായ പ്രശ്നം മനസ്സിലാക്കിയ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാമിനോട് കര്‍ശനമായ നടപടിക്ക് ശുപാര്‍ശ ചെയ്തിന്റെ ഭാഗമായിട്ടാണ് ക്രൈം ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ചുമതല നല്‍കിക്കൊണ്ട് ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്ത് വ്യാപകമായ റെയ്ഡ് നടത്തിയത്. ഷാഡോ ടീമിന്റേയും പ്രത്യേക ട്രെയിനിങ് ലഭിച്ച് സൈബര്‍ ടീമിനേയും ഉള്‍പ്പെടുത്തിയാണ് പരിശോധന നടന്നത്.