ഫാം തൊഴിലാളിയായ ലാല്‍ജി റാം അഹിര്‍വാര്‍ ആണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ ചേർന്നാണ് ഇയാളെ തല്ലിക്കൊന്നത്. ഗുണയിലെ കരോഡ് ഗ്രാമത്തിലാണ് സംഭവം. തീപ്പെട്ടി നല്‍കാത്തതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായിരുന്നും ഇതിന് ശേഷം ജോലിക്കിടയിൽ വിശ്രമിച്ച കൊണ്ടിരുന്ന അഹിര്‍വാറിനെ രണ്ട് പേർ ചേര്‍ന്ന് വടിവാളുമായി വെട്ടുകയായിരുന്നു.
Also Read കടമായി ചോദിച്ച 200 രൂപ കൊടുക്കാത്ത 30കാരനെ പരിചയക്കാരൻ നടുറോഡിൽ വെടിവെച്ച് കൊന്നു
യാഷ് യാദവ്, അങ്കേഷ് യാദവ് എന്നിവര്‍ ചേർന്നാണ് അഹിര്‍വാറിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ അഹിര്‍വാറിനെ ഗുണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യാഷിനെയും അങ്കേഷിനെയും അറസ്റ്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അഹിര്‍വാറിന്റെ കുടുംബത്തിന് 8.25 ലക്ഷം രൂപ സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
advertisement