കടമായി ചോദിച്ച 200 രൂപ കൊടുക്കാത്ത 30കാരനെ പരിചയക്കാരൻ നടുറോഡിൽ വെടിവെച്ച് കൊന്നു
- Published by:user_49
Last Updated:
പോലീസ് സ്റ്റേഷന് സമീപമുള്ള മാർക്കറ്റിൽ ടയർ റിപ്പയർ ഷോപ്പ് നടത്തിയിരുന്ന അൻസാർ അഹ്മദാണ് കൊല്ലപ്പെട്ടത്
അലിഗഡിലെ സിവിൽ ലൈൻസ് പ്രദേശത്തെ തിരക്കേറിയ മാർക്കറ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കടമായി ചോദിച്ച 200 രൂപ കൊടുക്കാത്തതിനെ തുടർന്ന് 30 കാരനെ വെടിവച്ച് കൊന്നു. സിവിൽ ലൈൻസ് പോലീസ് സ്റ്റേഷന് സമീപമുള്ള ഷംഷാദ് മാർക്കറ്റിൽ ടയർ റിപ്പയർ ഷോപ്പ് നടത്തിയിരുന്ന അൻസാർ അഹ്മദാണ് കൊല്ലപ്പെട്ടത്.
കൊലപാതകം ചെയ്ത ആസിഫ് എന്ന പ്രതിയെ പൊലീസ് പിടികൂടി. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നും കുറ്റകൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് അഭിഷേക് കുമാർ പറഞ്ഞു.
Also Read ലോകത്ത് ആദ്യം; കോവിഡ് ബാധിച്ച യുവതി പ്രസവിച്ച കുഞ്ഞിന്റെ ശരീരത്തില് ആന്റിബോഡി കണ്ടെത്തി
മോട്ടോർ സൈക്കിൾ കടമായി നൽകണമെന്ന് ആവശ്യപ്പെട്ട് ആസിഫ് ശനിയാഴ്ച ദിവസം അൻസാർ അഹ്മദിന്റെ അടുത്ത് എത്തിയിരുന്നു. എന്നാൽ അൻസാർ ബൈക്ക് നൽകിയില്ല. പിന്നീട് കുറച്ച് കഴിഞ്ഞ് പ്രതി വീണ്ടും അൻസാർ അഹ്മദിന്റെ കടയിൽ വന്നു. 200 രൂപ കടമായി ആവശ്യപ്പെട്ടു. ഇതും നൽകില്ലെന്ന് പറഞ്ഞതോടെ ആസിഫ് പോക്കറ്റിൽ നിന്ന് ഒരു തോക്ക് പുറത്തെടുത്തു.
advertisement
സമീപത്ത് ഉണ്ടായിരുന്നവർ പിടിച്ച് മാറ്റുന്നതിന് മുമ്പ് തന്നെ ആസിഫിന്റെ കൈയ്യിൽ നിന്നും വെടിയുതിർന്നു. അൻസാർ അഹ്മദിന്റെ തലയ്ക്ക് വെടിയേറ്റതോടെ മരിച്ചു.
Location :
First Published :
November 29, 2020 8:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കടമായി ചോദിച്ച 200 രൂപ കൊടുക്കാത്ത 30കാരനെ പരിചയക്കാരൻ നടുറോഡിൽ വെടിവെച്ച് കൊന്നു