TRENDING:

തൂവൽകൊട്ടാരത്തിന്റെ മറവിൽ വീട്ടമ്മയിൽ നിന്നും 6 ലക്ഷം രൂപ തട്ടി

Last Updated:

ഗ്രൂപ്പിന്റെ അഡ്മിനായ പ്രജിത്ത് പല ആവശ്യങ്ങള്‍ പറഞ്ഞാണ് ഇവരിൽ നിന്നും പണം കൈക്കലാക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട മല്ലപ്പള്ളിയിൽ ഫേസ്ബുക്ക് ​ഗ്രൂപ്പിന്റെ മറവിൽ വീട്ടമ്മയിൽ നിന്നും 6 ലക്ഷം രൂപ തട്ടിയയാൾ പിടിയിൽ‌. ഫേസ്ബുക്കില്‍ 'തൂവല്‍കൊട്ടാരം' എന്ന പേരിലുള്ള ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇയാൾ വീട്ടമ്മയിൽ നിന്നും ലക്ഷങ്ങൾ കവർന്നത്. ആനക്കാട് സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. 52-കാരിയായ ഇവരിൽ നിന്നും പലതവണയായി 6,80,801 രൂപയാണ് ഇയാൾ കൈക്കലാക്കിയത്.
പോലീസ് (പ്രതീകാത്മക ചിത്രം)
പോലീസ് (പ്രതീകാത്മക ചിത്രം)
advertisement

സംഭവത്തിൽ കോഴിക്കോട് മാവൂര്‍ കന്നിപ്പറമ്പ് പെരുംകൊല്ലംതൊടി വീട്ടില്‍ സി കെ പ്രജിത്തിനെ കീഴ്വാസ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രൂപ്പിന്റെ അഡ്മിനായ പ്രജിത്ത് പല ആവശ്യങ്ങള്‍ പറഞ്ഞാണ് ഇവരിൽ നിന്നും പണം കൈക്കലാക്കിയത്. തിരിച്ചു നൽകാമെന്നും ഉറപ്പു നൽകിയാണ് പണം വാങ്ങിയത്. സ്വന്തം അക്കൗണ്ടിലേക്കും ഇയാള്‍ നല്‍കിയ മറ്റ് അക്കൗണ്ടുകളിലേക്കും 52കാരിയെക്കൊണ്ട് പണം ഗൂഗിള്‍ പേ ചെയ്യിക്കുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ വാങ്ങിച്ച പണം തിരികെ ലഭിക്കാതായപ്പോൾ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തില്‍ സിപിഒമാരായ വിഷ്ണുദേവ്, നെവിന്‍ എന്നിവരടങ്ങിയ സംഘം അന്വേഷണം കേസിൽ അന്വേഷണം നടത്തി. തുടർന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ തിരിച്ചറിയുകയും കോഴിക്കോട് വീടിന് സമീപത്തുനിന്ന് പ്രജിത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
തൂവൽകൊട്ടാരത്തിന്റെ മറവിൽ വീട്ടമ്മയിൽ നിന്നും 6 ലക്ഷം രൂപ തട്ടി
Open in App
Home
Video
Impact Shorts
Web Stories