TRENDING:

പന്ത്രണ്ടുകാരിയെ മിഠായി നല്‍കി പീഡിപ്പിച്ച 56കാരന് 43 വര്‍ഷം കഠിന തടവ്

Last Updated:

40,000 രൂപ പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം കൂടുതലായി ശിക്ഷ അനുഭവിക്കണം

advertisement
തിരുവനന്തപുരം: 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വെങ്ങാനൂർ സ്വദേശി രാജന് (56) 43 വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് അതിവേഗ പ്രത്യേക കോടതി. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം കൂടുതലായി ശിക്ഷ അനുഭവിക്കണം. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്ക് നൽകണം എന്ന് കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. 2021 സെപ്റ്റംബർ 30നും ഒക്ടോബർ 15നും ഇടയിൽ നഗരത്തിലെ ഒരു ഹോസ്റ്റലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അവിടത്തെ ക്ലീനറായിരുന്നു പ്രതി ആരുമില്ലാത്ത സമയത്ത് മിഠായി നൽകാം എന്നുപറഞ്ഞ് ശൗചാലയത്തിൽ കയറ്റിയാണ് അതിജീവിതയെ പീഡിപ്പിച്ചത്.

പ്രതി ഭീക്ഷണിപ്പെടുത്തിയതിനാൽ ആദ്യത്തെ സംഭവം കുട്ടി പുറത്ത് പറഞ്ഞില്ല. രണ്ടാമത്തെ സംഭവത്തിനുശേഷം ഇവർ ഒരുമിച്ച് നിൽക്കുന്നത് മറ്റൊരാൾ കണ്ടു. കുട്ടി പരിഭ്രമിച്ച് നിൽക്കുന്നതിൽ സംശയം തോന്നി കുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

advertisement

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. ആർ എസ് വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകളും അഞ്ച് തൊണ്ടിമുതലുകളും ഹാജരാക്കി. വഞ്ചിയൂർ പോലീസ് ഇൻസ്പെക്ടർ വി വി ദിപിൻ, സബ് ഇൻസ്പെക്ടർ വിനീത എം ആർ എന്നിവരാണ് കേസ് അന്വേഷിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A special fast-track court has sentenced Rajan (56), a resident of Venganoor, to 43 years of rigorous imprisonment and a fine of ₹40,000 for sexually assaulting a 12-year-old girl. If the fine is not paid, he must undergo an additional three months of imprisonment. The sentence was pronounced by Special Fast Track Court Judge Anju Meera Birla.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പന്ത്രണ്ടുകാരിയെ മിഠായി നല്‍കി പീഡിപ്പിച്ച 56കാരന് 43 വര്‍ഷം കഠിന തടവ്
Advertisement
Open in App
Home
Video
Impact Shorts
Web Stories