കുരിയാടി സ്വദേശി രാജേഷിന്റെ സുഹൃത്തിന് സ്വർണ നാണയങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ രാജേഷും സുഹൃത്തുക്കളും ചേർന്ന് പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. പത്ത് ലക്ഷം രൂപയുടെ സ്വർണം അഞ്ച് ലക്ഷത്തിനു നൽകുമെന്നാണ് സംഘം വാഗ്ദാനം ചെയ്തത്. വിശ്വസിപ്പിക്കാൻ ആദ്യം ഒറിജിനൽ സ്വർണ നാണയം കാണിക്കും. എന്നാൽ ബാക്കിയെല്ലാം വ്യാജ സ്വർണമായിരുന്നു ഇത് വാങ്ങി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് വ്യാജമെന്ന് തെളിഞ്ഞത്. ഇതിനെ തുടര്‍ന്ന് ഇവരെ ബന്ധപ്പെട്ടെങ്കിലും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത്തരത്തിലുളള തട്ടിപ്പിനു നിരവധി സ്ത്രികൾ ഉൾപ്പെടെയുളളവർ ഇരയായതായാണ് വിവരം.
advertisement
Also read-വരവിൽ കവിഞ്ഞ സ്വത്ത്; കന്യാകുമാരിയിലെ അണ്ണാ ഡിഎംകെ വനിതാ നേതാവിന്റെ വീട്ടിൽ വിജിലൻസ് പരിശോധന
പിന്നാലെ കബളിപ്പിക്കപ്പെട്ട വിവരം അറിഞ്ഞ രജേഷ് പോലീസിൽ പരാതി നൽകിയിരുന്നു. കർണാടകയിൽ വെച്ച് വ്യാജ സ്വർണ നാണയങ്ങൾ നൽകി കബളിപ്പിച്ച ഈ കേസിൽ 2022 ജനുവരിയിൽ വടകര സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ബംഗളുരുവിൽ ഉൾപെടെ എത്തി അന്വേഷിച്ചെങ്കിലും കേസ് തെളിയിക്കാനായില്ല. ഏഴ് മാസത്തിനു ശേഷം കേസ് അൺ ഡിക്ടക്റ്റഡ് ആയി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. കുമാർ മഞ്ജുനാഥ്, വീരേഷു, നടരാജ് എന്നിവരായിരുന്നു അന്ന് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. വർഷങ്ങൾക്ക് ശേഷം രാജേഷിന്റെ സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ട് സ്വർണ വിൽപന നടത്താൻ വടകരയിൽ എത്തിയതായിരുന്നു ഇവർ. അതീവ സാഹസികമായാണ് പ്രതികളെ പോലീസും രാജേഷ്യം സുഹൃത്തുക്കളും ചേർന്ന് മൂന്ന് പേരെ വലയിലാക്കിയത്. അതിനിടെ ഇവർ സഞ്ചരിച്ച ആഢംബര കാറിൽ മൂന്ന് പേർ കടന്നു കളഞ്ഞിരുന്നു. ഇവരെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.