TRENDING:

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച 60കാരന് 88 വര്‍ഷം കഠിനതടവ്

Last Updated:

2019 ഓഗസ്റ്റിലാണ്‌ കേസിനാസ്പദമായ സംഭവം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസര്‍കോട്: ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക്  88 വര്‍ഷം കഠിതതടവും ഏഴുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ദേലമ്പാടി ചാമത്തടുക്കയിലെ മുഹമ്മദ്‌ എന്ന എസല്ലൂര്‍ മുഹമ്മദിനെ (60) ആണ്‌ കാസര്‍കോട്‌ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി (ഒന്ന്‌) ജഡ്ജ്‌ എ. മനോജ്കുമാര്‍ പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്‌. പിഴയടച്ചില്ലെങ്കില്‍ 7 വര്‍ഷം കൂടി അധികതടവും വിധിച്ചു. 2019 ഓഗസ്റ്റിലാണ്‌ കേസിനാസ്പദമായ സംഭവം.
advertisement

പെൺകുട്ടിയെ വീടിന്‌ തൊട്ടടുത്ത ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി പലതവണ പീഡിപ്പിവെന്നാണ്‌ പരാതി. കേസില്‍

10 സാക്ഷികളെ കോടതി വിസ്തരികയും പ്രോസിക്യൂഷന്‍ പതിനഞ്ചോളം രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

ഭാര്യയുടെ സംസ്കാരത്തിനെത്തിയ ബന്ധുവിന്‍റെ മകളെ പീഡിപ്പിച്ച 58 കാരന് 7 വര്‍ഷം കഠിതതടവ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തൃശ്ശൂര്‍: ഭാര്യയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബന്ധുവിന്‍റെ മകളെ പീഡിപ്പിച്ച സംഭവത്തില്‍ 58കാരന് 7 വര്‍ഷം കഠിനതടവും 50000 രൂപ പിഴയും ശിക്ഷ. അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് തൃശൂർ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് പി.എൻ വിനോദ് ശിക്ഷിച്ചത്. 2017 നവംബർ 21 നായിരുന്നു സംഭവം. ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശത്തു നിന്നെത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയെ വീട്ടിൽ നിർത്തി പ്രതിയുടെ മകനോടൊപ്പം ഷോപ്പിങിന് പോയപ്പോഴായിരുന്നു സംഭവം. കൂടുതല്‍ വായിക്കുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച 60കാരന് 88 വര്‍ഷം കഠിനതടവ്
Open in App
Home
Video
Impact Shorts
Web Stories