പ്രതി പെൺകുട്ടിക്ക് വള വാങ്ങുവാനായി പൈസ കൊടുക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നു. തുടർന്ന് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിൽ പെൺകുട്ടി അധ്യാപകരോട് വിവരം പറയുകയും സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ പരാതി നൽകുകയുമായിരുന്നു.
തുടർന്ന് ചൈൽഡ് ലൈനിൽ നിന്നും ചടയമംഗലം പൊലീസിന് പരാതി കൈമാറി. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചടയമംഗലം പൊലീസ് പ്രതിയെ ആയൂരിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
മെഡിക്കൽ പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു
advertisement
Location :
Kollam,Kollam,Kerala
First Published :
December 02, 2023 10:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് 13 കാരിയെ പീഡിപ്പിച്ച 61കാരൻ അറസ്റ്റിൽ; വിവരം പുറത്തായത് സ്കൂൾ കൗൺസിലിങ്ങിൽ