TRENDING:

Pocso| ട്യൂഷൻ സെന്ററിൽ പത്താംക്ലാസുകാരിക്ക് നേരേ ലൈംഗികാതിക്രമം; 62കാരനായ അധ്യാപകന് ഏഴ് വർഷം തടവ്

Last Updated:

അധ്യാപകന്റെ വീട്ടിലെ ട്യൂഷന്‍ കഴിഞ്ഞ് പോകാന്‍ നേരം പെണ്‍കുട്ടിയുടെ ശരീരത്തില്‍ തലോടിയും മസാജ് ചെയ്തും ഉപദ്രവിച്ചെന്നാണ് കേസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: വീട്ടിലെ ട്യൂഷന്‍ സെന്ററില്‍വെച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അധ്യാപകന് ഏഴ് വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ. രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ കെ പി വി സതീഷ്‌കുമാറിനെ(62) ആണു തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി സി. മുജീബ് റഹ്‌മാന്‍ ശിക്ഷിച്ചത്.
advertisement

2017 ഓഗസ്റ്റ് 20 ന് രാവിലെയായിരുന്നു സംഭവം. അധ്യാപകന്റെ വീട്ടിലെ ട്യൂഷന്‍ കഴിഞ്ഞ് പോകാന്‍ നേരം പെണ്‍കുട്ടിയുടെ ശരീരത്തില്‍ തലോടിയും മസാജ് ചെയ്തും ഉപദ്രവിച്ചെന്നാണ് കേസ്. അശ്ലീല ഭാഷയില്‍ സംസാരിച്ചതായും പരാതിയിലുണ്ട്. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്‍ കൂടിയാണ് പ്രതി. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസ് എടുത്തത്. ‌

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ തട്ടിപ്പ്; മൂന്നു പേർ അറസ്റ്റിൽ

കണ്ണൂരിൽ ക്യൂനെറ്റ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ കണ്ണൂരില്‍ അറസ്റ്റിൽ. തൃശ്ശൂര്‍ വെങ്കിടങ്ങ് സ്വദേശികളായ എന്‍.കെ. സിറാജുദ്ദീന്‍ (31), ഭാര്യ പി. സിത്താര മുസ്തഫ (22) എരുമപ്പെട്ടി സ്വദേശി വി.എ. ആഷിഫ് റഹ്‌മാന്‍ (29) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൂട്ടുപ്രതി എറണാകുളം പറവൂര്‍ സ്വദേശി കെ.കെ. അഫ്‌സലിനായി (30) പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

advertisement

ചാലാട് സ്വദേശി ടി.കെ. മുഹമ്മദ് നിഹാലിന്റെ പരാതിയിലാണ് കേസ്. ബിസിനസില്‍ പങ്കാളിയാക്കാമെന്നും മാസം തോറും ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ നിഹാലില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു.

ക്യൂനെറ്റ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ബിസിനസില്‍ 1,75,000 രൂപ നിക്ഷേപിച്ചാല്‍ ആഴ്ചയില്‍ 15000 രൂപ ലഭിക്കുമെന്നായിരുന്നു പ്രതികള്‍ വാഗ്ദാനം ചെയ്തത്. ഇതില്‍ വിശ്വസിച്ച നിഹാല്‍ സെപ്റ്റംബര്‍ 10ന് പ്രതികള്‍ നല്‍കിയ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ലാഭവിഹിതം കിട്ടിയില്ല. പിന്നീട് ലാഭവിഹിതം ആവശ്യപെട്ട് പ്രതികളെ കുറേ തവണ വിളിച്ചിരുന്നെങ്കിലും പണം നല്‍കാന്‍ തയ്യാറായില്ലെന്ന് നിഹാല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് നിഹാല്‍ കണ്ണൂര്‍ ടൗണ്‍ പോലിസില്‍ പരാതി നല്‍കിയത്.

advertisement

വളപട്ടണം, എടക്കാട് സ്റ്റേഷന്‍ പരിധിയില്‍ സമാനരീതിയില്‍ തട്ടിപ്പ് നടന്നതായി പോലിസ് പറഞ്ഞു. വളപട്ടണത്ത് നിന്ന് നാലരലക്ഷം തട്ടിയതായാണ് പരാതി. കണ്ണൂര്‍ എ.സി. പി.ടി.കെ. രത്‌നകുമാറിന്റെ നിര്‍ദേശപ്രകാരം സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്ത് വച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ്.ഐ. രാജീവന്‍, എ.എസ്.ഐ, എം. അജയന്‍, കെ.പി. ഷാജി, എസ്.സ്.പി.ഒ. സ്‌നേഹേഷ്, സജിത്ത്, പ്രമോദ്, ഡ്രൈവര്‍ ശരത്ത് എന്നിവരും ഉണ്ടായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Pocso| ട്യൂഷൻ സെന്ററിൽ പത്താംക്ലാസുകാരിക്ക് നേരേ ലൈംഗികാതിക്രമം; 62കാരനായ അധ്യാപകന് ഏഴ് വർഷം തടവ്
Open in App
Home
Video
Impact Shorts
Web Stories