TRENDING:

75കാരനായ പ്രവാസിയെ വിവാഹം കഴിക്കാന്‍ യുഎസില്‍ നിന്ന് പഞ്ചാബിലെത്തിയ 67കാരി കൊല്ലപ്പെട്ട നിലയില്‍

Last Updated:

യുഎസ് പൗരയായ രൂപീന്ദര്‍ കൗര്‍ പാന്ഥറിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ തിരോധാനത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രവാസിയായ 75കാരനെ വിവാഹം കഴിക്കാന്‍ യുഎസില്‍ നിന്ന് പഞ്ചാബിലെത്തിയ 67കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുഎസ് പൗരയായ രൂപീന്ദര്‍ കൗര്‍ പാന്ഥറിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ തിരോധാനത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിൽ ഇവരെ വിവാഹം കഴിക്കാനിരുന്ന യുകെയിൽ താമസിക്കുന്ന പ്രവാസി ചരണ്‍ജിത് സിംഗ് ഗ്രേവാള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്തതോടെയാണ് സംഭവം ശ്രദ്ധയാകര്‍ഷിച്ചത്. പാന്ഥറിന്റെ മൃതദേഹഭാഗങ്ങളും നശിപ്പിക്കപ്പെട്ട നിലയിലുള്ള ഐഫോണും ഘുഗ്രാന ഗ്രാമത്തിലെ ഒരു അഴുക്കുചാലില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലുധിയാന സ്വദേശിയായ സുഖ്ജീത് സിംഗ് സോനുവാണ് അറസ്റ്റിലായത്. 50 ലക്ഷം രൂപയ്ക്ക് വേണ്ടി ഗ്രേവാളിന്റെ നിര്‍ദേശപ്രകാരം പാന്ഥറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പോലീസില്‍ മൊഴി നല്‍കി.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

യുഎസിലെ സിയാറ്റിലില്‍ താമസിക്കുന്ന അമേരിക്കന്‍ പൗരയാണ് പാന്ഥര്‍. ലുധിയാന സ്വദേശിയായ 75കാരന്‍ ഗ്രേവാളിന്റെ ക്ഷണപ്രകാരം ഇവര്‍ ജൂലൈയിലാണ് പഞ്ചാബിലെത്തിയത്. ഈ സമയത്താണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ 24ന് പാന്ഥറിന്റെ ഫോണ്‍ സ്വിച്ച് ഓഫായതായി കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ സഹോദരി കമന്‍ കൗര്‍ ഖൈറ സംശയം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാല് ദിവസങ്ങള്‍ക്ക് ശേഷം അവര്‍ ഡല്‍ഹിയിലെ യുഎസ് എംബസിയെ വിവരം അറിയിച്ചു. തുടര്‍ന്ന് ലുധിയാന പോലീസ് അന്വേഷണം നടത്തുകയായിരുന്നു. 2014ല്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണത്തിനിടെയാണ് ഗ്രേവാളും സോനുവും കണ്ടുമുട്ടിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പിന്നീട് ഒരു സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട് പാന്ഥറിനെ സഹായിക്കാന്‍ ഗ്രേവാള്‍ സോനുവിനോട് ആവശ്യപ്പെട്ടു. ലുധിയാനയിലെത്തുമ്പോള്‍ പാന്ഥര്‍ സോനുവിന്റെ വീട്ടില്‍ താമസിക്കുന്നത് പതിവായിരുന്നുവെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, പാന്ഥര്‍ തന്റെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യാനുള്ള അവകാശവും സോനുവിന് നല്‍കിയിരുന്നു.

advertisement

കില റായ്പൂരിലെ കോടതിയില്‍ ടൈപ്പിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു സോനു. ജൂലൈ 12ന് വീട്ടില്‍വെച്ച് ബേസ്‌ബോള്‍ ബാറ്റ് ഉപയോഗിച്ച് പാന്ഥറിനെ കൊലപ്പെടുത്തിയതായി സോനു സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.

പാന്ഥറിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇയാള്‍ കത്തിച്ചു. ശേഷം മൃതദേഹ ഭാഗങ്ങള്‍ നാല് ചാക്കുകളിലാക്കി അഴുക്കുചാലിലേക്ക് വലിച്ചെറിയുകയായിരുന്നു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ലുധിയാനയില്‍ എത്തുന്നതിന് മുമ്പ് പാന്ഥര്‍ ഗ്രേവാളിന് വലിയൊരു തുക കൈമാറിയിരുന്നതായി പോലീസ് പറഞ്ഞു. ''പണം കൈമാറിയതിന് ശേഷം ഗ്രേവാള്‍ പാന്ഥറിനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഗ്രേവാള്‍ സോനുവിന് 50 ലക്ഷം രൂപ നല്‍കാമെന്ന് വാക്ക് നല്‍കുകയും പാന്ഥറിനെ കൊലപ്പെടുത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍, കൊലപാതകത്തിന് ശേഷം ഗ്രേവാള്‍ തുക സോനുവിന് നല്‍കിയില്ല,'' ലുധിയാന ഡിസിപി പറഞ്ഞു.

advertisement

കൊലപാതകത്തിന് ശേഷം ഓഗസ്റ്റില്‍ പാന്ഥറിനെ കാണാനില്ലെന്ന് കാട്ടി സോനു പോലീസില്‍ പരാതി നല്‍കി. കാനഡയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പാന്ഥര്‍ പോയിരിക്കാമെന്നും അവകാശപ്പെട്ടു.

തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ് ഫൊറന്‍സിക് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. കൂടാതെ പാന്ഥറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. ചരണ്‍ജിത് സിംഗ് ഗ്രേവാള്‍ നിലവില്‍ യുകെയിലാണ് ഉള്ളത്. ഇയാളെ പ്രധാന പ്രതിയാക്കി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
75കാരനായ പ്രവാസിയെ വിവാഹം കഴിക്കാന്‍ യുഎസില്‍ നിന്ന് പഞ്ചാബിലെത്തിയ 67കാരി കൊല്ലപ്പെട്ട നിലയില്‍
Open in App
Home
Video
Impact Shorts
Web Stories