TRENDING:

കണ്ണൂർ പാനൂരിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് 7 സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി

Last Updated:

ബോംബ് നിർമാണം ആസൂത്രണം ചെയ്തത് ഒളിവിൽ കഴിയുന്ന ഷിജാലും സ്ഫോടനത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിനീഷും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ പാനൂരിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഏഴ് സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി. അറസ്റ്റിലായ ഷിബിൻ ലാലിനെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കൂടുതൽ ബോംബുകൾ കണ്ടെത്തിയത്. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. ഇന്നലെ നടത്തിയ പരിശോധനയിലും രണ്ട് ബോംബുകൾ പൊലീസ് കണ്ടെത്തിയിരുന്നു. ഷിബിൻ ലാൽ, അരുൺ, അതുൽ അടക്കമുള്ളവരുടെ അറസ്റ്റ് രാവിലെ പൊലീസ് രേഖപ്പെടുത്തി. കസ്റ്റഡ‍ിയിലുള്ള സായൂജിനെ ഉടൻ അറസ്റ്റ് ചെയ്യും.
advertisement

ബോംബ് നിർമാണം ആസൂത്രണം ചെയ്തത് ഒളിവിൽ കഴിയുന്ന ഷിജാലും സ്ഫോടനത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിനീഷും ചേർന്നാണെന്ന് പൊലീസ് പറഞ്ഞു. ഷിജാലിനെ കൂടാതെ, അക്ഷയും ഒളിവിലാണ്. ഇവർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

കൂടുതൽ ബോംബുകൾ കണ്ടെത്തിയ സാഹചര്യത്തിൽ പാനൂരിലും പരിസര പ്രദേശങ്ങളിലും പൊലീസ് തിരച്ചിൽ ഊർജിതമാക്കി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സിആർപിഎഫിന്റെ സഹായവും തേടിയിട്ടുണ്ട്.

പാനൂരിൽ നിർമാണത്തിനിടെ പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബാണെന്ന് സ്ഥിരീകരിച്ചു. തുരുമ്പിച്ച ആണി, കുപ്പിച്ചില്ല്, മെറ്റൽ ചീളുകൾ എന്നിവയാണ് ബോംബ് നിർമാണത്തിന് ഉപയോഗിച്ചത്. ആകെ പത്തുപേരാണ് ബോംബ് നിർമാണ സംഘത്തിൽ ഉണ്ടായിരുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വെള്ളിയാഴ്ച പുലർച്ചെയാണ് പാനൂര്‍ കുന്നോത്തുപറമ്പ് മുളിയാത്തോടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ മുളിയാത്തോട് കാട്ടിന്റവിട ഷെറിൻ (31) മരിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂർ പാനൂരിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് 7 സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി
Open in App
Home
Video
Impact Shorts
Web Stories