തിങ്കളാഴ്ച വൈകീട്ട് 5.20 ഓടെ വികാസ്പുരിയിലെ എച്ച് -358 എന്ന വീടിന് സമീപമാണ് വെടിയൊച്ച കേട്ടത്. ഇതേ തുടർന്ന് നാട്ടുകാർ പൊലീസിന് വിവരം അറിയിക്കുകയായിരുന്നു. സിംഗിനെ റിംഗ് റോഡിലെ സെഗാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് പോലീസ് ഉദ്യോഗസ്ഥൻ ദീപക് പുരോഹിത് പറഞ്ഞു.
Also Read കുട്ടികൾ വീട്ടിൽ തന്നെ; അധ്യാപകർ ഡിസംബര്‍ 17 മുതല്‍ സ്കൂളിലെത്താന്‍ നിര്‍ദേശം
advertisement
മോട്ടോർ സൈക്കിളിൽ ഹെൽമെറ്റ് ധരിച്ച രണ്ടുപേരെ സംഭവ സമയത്ത് അവിടെ കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. വീടിനടുത്ത് കാർ നിർത്തിയ സിംഗിന് നേരെ ഇവർ വെടിയുതിർക്കുകയും തുടർന്ന് ഇരുവരും ഓടി രക്ഷപ്പെടുകയും ചെയ്തുവെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Location :
First Published :
November 25, 2020 3:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീടിന് പുറത്തുനിന്ന 70കാരനെ വെടിവെച്ച് കൊന്നു; ബൈക്കിലെത്തിയ അജ്ഞാതർക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്