കുട്ടികൾ വീട്ടിൽ തന്നെ; അധ്യാപകർ ഡിസംബര്‍ 17 മുതല്‍ സ്കൂളിലെത്താന്‍ നിര്‍ദേശം
- Published by:user_49
Last Updated:
പൊതുവിദ്യാഭ്യാസ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം
തിരുവനന്തപുരം: ഡിസംബര്‍ 17 മുതല്‍ 10,12 ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് സ്കൂളിലെത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഓരോ ദിവസവും ഇടവിട്ടാണ് അധ്യാപകർ സ്‌കൂളുകളില്‍ എത്തേണ്ടത്.
അധ്യാപകരില്‍ 50 ശതമാനം പേര്‍ ഒരു ദിവസം എന്ന രീതിയിലാണ് ക്രമീകരണം. പ്രാക്ടിക്കല്‍ ക്ലാസുകളും ഡിജിറ്റല്‍ പഠനത്തെ അടിസ്ഥാനമാക്കിയുള്ള റിവിഷന്‍ ക്ലാസുകള്‍ക്കും തയ്യാറെടുപ്പുകള്‍ വേണമെന്നും നിര്‍ദേശം നല്‍കി. ജനുവരി രണ്ടിന് 10ാം ക്ലാസിലേയും ജനുവരി 30ന് പ്ലസ് ടുവിലേയും ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തീകരിക്കാന്‍ ക്രമീകരണം ഉണ്ടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.
advertisement
സ്കൂളുകള്‍ എന്നാണ് തുറക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതേസമയം 10,12 ക്ലാസുകളിലെ പൊതുപരീക്ഷകള്‍ നടത്താനുള്ള ക്രമീകരണങ്ങള്‍ ആലോചിക്കുന്നതിന്‍റെ ഭാഗമായാണ് അധ്യാപകരോട് സ്കൂളുകളിലെത്താന്‍ പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 25, 2020 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുട്ടികൾ വീട്ടിൽ തന്നെ; അധ്യാപകർ ഡിസംബര്‍ 17 മുതല്‍ സ്കൂളിലെത്താന്‍ നിര്‍ദേശം