വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഷഹനാസ് വയോധികയെ പീഡിപ്പിച്ചത്. സ്ത്രീയുടെ വായിൽ തുണിതിരികി കയറ്റിയിരുന്നു. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
നേരത്തെയും ഇയാള്‍ക്കെതിരെ സമാനമായ പരാതിയുണ്ടായിരുന്നു. ലഹരി വസ്തുക്കള്‍ കഴിച്ചാല്‍ പ്രായമുള്ളവരെ പീഡിപ്പിക്കുകയെന്നത് ഇയാളുടെ സ്ഥിരം പതിവാണെന്ന് പൊലീസ് പറഞ്ഞു. ഷഹനാസ് നേരത്തെ കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷന് പരിധിയിൽ കഞ്ചാവ് കേസിലും പ്രതിയായിരുന്നു
ഇന്ന് രാവിലെ വയോധികയെ അവശനിലയില്‍ കണ്ട നാട്ടുകാര്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെത്തി പൊലീസ് വയോധികയുടെ മൊഴി രേഖപ്പെടുത്തി.
advertisement
Location :
Kayamkulam,Alappuzha,Kerala
First Published :
June 28, 2024 4:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തനിച്ചുതാമസിക്കുന്ന 76കാരിയെ ബലാത്സംഗം ചെയ്ത അയല്‍വാസിയായ 27 കാരൻ പിടിയില്‍