ഒരു ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് ദമ്പതികൾ കുഞ്ഞിനെ പണം കൊടുത്ത് വാങ്ങിയതാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കുട്ടിയെ സ്വന്തമെന്ന് വരുത്തിത്തീർക്കാൻ ഇവർ വ്യാജ ജനന സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചിരുന്നു. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇവർ ഈ രേഖകൾ ഹാജരാക്കിയെങ്കിലും നിയമപരമായ ദത്തെടുക്കൽ നടപടികൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. നിലവിൽ കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Location :
Bangalore,Karnataka
First Published :
Jan 04, 2026 4:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറണം; കുഞ്ഞിനെ ബലി നൽകാൻ ശ്രമം നടത്തി ദമ്പതികൾ
