കുയിഹുരു ഗ്രാമവാസിയായ കാംബി മാലിക് ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജൂൺ 2 ന് കാംബിയുടെ കുടുംബം സ്ഥലത്തില്ലായിരുന്ന സമയത്താണ് കൊലപാതകം നടന്നത്. കാംബിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം മോഹന പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ഗ്രാമത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു വനപ്രദേശത്ത് നിന്ന് കാംബിയുടെ പകുതി കത്തിയ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് സ്ത്രീകൾ ഉൾപ്പെടെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.വീട്ടിൽ തനിച്ചായിരുന്നപ്പോൾ കാംബി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കസ്റ്റഡിയിലെടുത്ത ഒരു സ്ത്രീ പോലീസിനോട് പറഞ്ഞു.
advertisement
കാംബിയുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് ഗ്രാമത്തിൽ വളരെക്കാലമായി പ്രശ്നങ്ങളുണ്ടായിരുന്നെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തി. ഗ്രാമത്തിലെ നിരവധി സ്ത്രീകളെ, പ്രത്യേകിച്ച് വിധവകളെയും പ്രായമായ സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ചതായി ഇയാൾക്കെതിരെ പരാതികളുയർന്നിരുന്നു. നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും അയാൾ തന്റെ സ്വഭാവം തുടർന്നു. ഭയവും അപമാനവും കാരണം ഗ്രാമയോഗങ്ങളിൽ ഈ വിഷയം തുറന്നുപറയാനോ ഉന്നയിക്കാനോ പലരും മടിച്ചു.ലൈംഗികാതിക്രമങ്ങൾക്കൊപ്പം കാംബി മന്ത്രവാദവും വ്യാജ ചികിത്സയും നടത്തിയതായി പറയുന്നു.കൊലപാതകത്തിന് പിന്നിലെന്താണെന്നുള്ള
കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.