TRENDING:

തിരുവനന്തപുരത്തു നിന്ന് കാണാതായ 60കാരിയുടെ മൃതദേഹം തിരുനെൽവേലിയിൽ; പീഡനത്തിനിരയായെന്ന് പൊലീസ്

Last Updated:

പീഡനത്തിന് ശേഷം കഴുത്തുഞെരിച്ച് കൊന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

advertisement
തിരുവനന്തപുരം: നെയ്യാർഡാമിൽ നിന്ന് കാണാതായ മധ്യവയസ്കയെ തിരുനെൽവേലിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 60കാരിയായ ഇവർ പീഡനത്തിനിരയായെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ തിരുനെൽവേലി സ്വദേശി വിപിൻ‌ രാജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡനത്തിന് ശേഷം കഴുത്തുഞെരിച്ച് കൊന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഇതും വായിക്കുക: പത്തനംതിട്ടയിൽ ഭര്‍ത്താവും കുട്ടിയുമുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജൂലൈ ഒന്നു മുതൽ ഇവരെ കാണാനില്ലെന്ന് നെയ്യാർഡാം പൊലീസിൽ പരാതി ലഭിച്ചിരുന്നു. തിരുനെൽവേലിയിലെ ആളൊഴിഞ്ഞ പറമ്പിലാണ് തിങ്കളാഴ്ച സമീപവാസികൾ മൃതദേഹം കണ്ടത്. നെയ്യാർഡാം എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് നടത്തിയ പരിശോധനയിലാണ് ആളെ ‌ തിരിച്ചറിഞ്ഞത്. ഇവർ വർക്കലയിൽ എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്‌. പൊലീസ് അന്വേഷണം ആരംഭിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്തു നിന്ന് കാണാതായ 60കാരിയുടെ മൃതദേഹം തിരുനെൽവേലിയിൽ; പീഡനത്തിനിരയായെന്ന് പൊലീസ്
Open in App
Home
Video
Impact Shorts
Web Stories