പത്തനംതിട്ടയിൽ ഭര്‍ത്താവും കുട്ടിയുമുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
- Published by:ASHLI
- news18-malayalam
Last Updated:
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഇയാൾ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു
പത്തനംതിട്ട: ഭര്‍ത്താവും കുട്ടിയുമുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പത്തനംതിട്ട ചെങ്ങറ സ്വദേശി വിഷ്ണുശങ്കര്‍(32) ആണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഇയാൾ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു.
കഴിഞ്ഞ ജനുവരി ഏഴ് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് സംഭവം നടന്നത്. പലയിടത്തു വച്ചായി കണ്ടുമുട്ടിയപ്പോഴാണ് ബലാല്‍സംഗം ചെയ്തത്. പരിചയപ്പെട്ട കാലത്ത് തന്നെ ഒരു ഫോണും പണവും ഇയാൾ യുവതിയിൽ നിന്നും കൈക്കലാക്കി.
പിന്നീട് സ്കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി കാട്ടില്‍ വച്ചും യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയും ലൈംഗികമായി പീഡിപ്പിച്ചു. ഇതിനിടയിലാണ് നഗ്നചിത്രങ്ങള്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തത്.
ഫോണിലുള്ള ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും അത് ഡിലീറ്റ് ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയും ലൈംഗികമായ ഉപയോഗിച്ചതായും പരാതി.
advertisement
കൂടാതെ പരസ്യമായി അസഭ്യം പറയുകയും ഫോട്ടോകള്‍ നാട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ഏഴാംതീയതി രാത്രി യുവതിയുടെ വീടിന്‍റെ ജനലിന് അരികില്‍ വന്ന് കൊല്ലുമെന്നും ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.ഇതോടെയാണ് മലയാലപ്പുഴ പൊലീസിന് പരാതി നൽകിയതും പിന്നാലെ ഹരിപ്പാട് നിന്നും ഇയാളെ പിടികൂടിയതും.
Location :
Pathanamthitta,Kerala
First Published :
July 14, 2025 10:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്തനംതിട്ടയിൽ ഭര്‍ത്താവും കുട്ടിയുമുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍