TRENDING:

വ്യാപാരസ്ഥാപനത്തിൽ പട്ടാപ്പകൽ മേശവലിപ്പിലെ ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ചു

Last Updated:

സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതല്ലാതെ മോഷ്ടാവിനെ സംബന്ധിച്ച മറ്റ് വിവരങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ ചെമ്പേരി പൂപറമ്പിലെ വ്യാപാരസ്ഥാപനത്തിൽ പട്ടാപ്പകൽ കവർച്ച. മേശലിപ്പിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപയുമായി മോഷ്ടാവ് കടന്നു. പൂപ്പറമ്പ് സ്വദേശി കൈതക്കൽ മനോജിന്റെ വ്യാപാരസ്ഥാപനത്തിലാണ് കവർച്ച നടന്നത്. മേശവലിപ്പിലെ ബാഗിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ നടന്ന മോഷണം ഏറെ വൈകിയാണ് മനോജ് അറിയുന്നത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപപ്രദേശത്തുള്ള റോഡിൽകൂടി മോഷ്ടാവ് ഓടിമറയുന്ന സിസിടിവി ദൃശ്യം ലഭിച്ചത്. നാട്ടുകാർക്ക് പരിചയമില്ലാത്ത ഒരാൾ രാവിലെ മുതൽ പൂപ്പറമ്പ് ടൗണിൽ കറങ്ങി നടന്നതായി പ്രദേശവാസികൾ പറയുന്നു.

Also read: കാസർഗോഡ് മുൻ ഭാര്യയുമായി സൗഹൃദം ഉണ്ടെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താൻ ശ്രമം

സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതല്ലാതെ മോഷ്ടാവിനെ സംബന്ധിച്ച മറ്റ് വിവരങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. മനോജിന്റെ പരാതിയിൽ കുടിയാമല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A Kannur business was robbed in the middle of the day, costing a trader Rs one lakh. The robber took the Rs one lakh that the shopkeeper had in the drawer. Much later that day, the shop owner learned of the occurrence. The robber was discovered fleeing when the closed circuit television cameras in the surrounding neighborhoods were examined. Any other specifics about the heist is not known

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
വ്യാപാരസ്ഥാപനത്തിൽ പട്ടാപ്പകൽ മേശവലിപ്പിലെ ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ചു
Open in App
Home
Video
Impact Shorts
Web Stories