TRENDING:

ബംഗളൂരുവിൽ മലയാളി യുവതിയെ പ്രഷർ കുക്കർകൊണ്ട് തലയ്ക്കടിച്ച് കൊന്ന കൊല്ലം സ്വദേശി അറസ്റ്റിൽ

Last Updated:

കഴിഞ്ഞ മൂന്ന് വര്‍ഷമായി മലയാളികളായ വൈഷ്ണവും പത്മാദേവിയും ഒന്നിച്ച്‌ താമസിച്ച്‌ വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗളൂരു: ഒപ്പം താമസിച്ചിരുന്ന മലയാളി യുവതിയെ തലയ്ക്കടിച്ച്‌ കൊന്ന സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. 24കാരിയായ തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി പത്മാദേവിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പത്മാദേവിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതീകാത്മക ദൃശ്യം
പ്രതീകാത്മക ദൃശ്യം
advertisement

ബംഗളൂരു ബേഗൂരിന് അടുത്തുള്ള ന്യൂ മികോലേ ഔട്ടിലെ വാടകവീട്ടിലാണ് കൊലപാതകം നടന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി വൈഷ്ണവും പത്മാദേവിയും ഒന്നിച്ച്‌ താമസിച്ച്‌ വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും.

Also Read- കോഴിക്കോട് 19കാരിയെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ പ്രതി ജുനൈദ് അറസ്റ്റിൽ

കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും, അതിനിടെ വൈഷ്ണവ് പ്രഷർ കുക്കർ ഉപയോഗിച്ച് പത്മാദേവിയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു. അടിയേറ്റ പത്മാദേവി തൽക്ഷണം മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി പത്മാദേവിയുടെ ബന്ധുക്കൾക്ക് വിട്ടുനൽകി. വൈഷ്ണവും പത്മാദേവിയും കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ബംഗളൂരുവിൽ മലയാളി യുവതിയെ പ്രഷർ കുക്കർകൊണ്ട് തലയ്ക്കടിച്ച് കൊന്ന കൊല്ലം സ്വദേശി അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories