TRENDING:

കൊല്ലം അഞ്ചലിൽ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വയോധികനെ കട്ട വെച്ച് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ

Last Updated:

മാതാവിനെക്കുറിച്ച് മോശമായി സംസാരിച്ച വിജയൻപിള്ളയെ സുബൈർ ചുടുകട്ട കൊണ്ട് തലയ്ക്കിടിച്ച് കൊല്ലുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: വയോധികനെ കട്ട വെച്ച് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തിയ ആളെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ കാലി ചന്തയിലെ കാലിനോട്ടക്കാരനായ വടമൺ തടത്തിവിള വീട്ടിൽ നൂഹു കണ്ണ് മകൻ 48 വയസുളള സുബൈർ ആണ് അറസ്റ്റിലായത്. പനയംഞ്ചേരി സ്വദേശി വിജയൻ പിള്ളയാണ്(65) കൊല്ലപ്പെട്ടത്.
advertisement

ഇക്കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചാം തീയതി രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെയാണ് വിജയൻപിള്ളയുടെ തലയിൽ സുബൈർ കട്ട കൊണ്ട് ഇടിച്ചത്. സുബൈറിന്റെ മാതാവിനെക്കുറിച്ച് വിജയൻപിള്ള മോശമായി പറഞ്ഞതാണ് പ്രകോപനമായത്.

തലയ്ക്കു ചുടുകട്ട കൊണ്ടിടിച്ചതിന് പിന്നാലെ വിജയൻപിള്ള അബോധാവസ്ഥയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അഞ്ചലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read- ആറ്റിങ്ങലിൽ ഭാര്യയെ കുത്തിക്കൊന്ന് ഒളിവിലായിരുന്ന പ്രതി നദിയിൽ മരിച്ച നിലയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുനലൂർ ഡി.വൈ.എസ്.പി ബി. വിനോദിന്റെ നേതൃത്വത്തിൽ അഞ്ചൽ എസ്.എച്ച്.ഒ കെ.ജി ഗോപകുമാർ ,എസ് ഐ സി.എം പ്രജീഷ് കുമാർ, എസ്.സി.പി.ഒ മാരായ അനിൽ , മനീഷ് , വിനോദ് , സി.പി.ഒ മാരായ ദീപു, രാജേഷ്, പ്രിൻസ്, സജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലം അഞ്ചലിൽ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വയോധികനെ കട്ട വെച്ച് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories