തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ വാമനപുരം നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ആലംകോട് പുളിമൂട്ടിൽ കടവിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആറ്റിങ്ങൽ പനവേലിപ്പറമ്പിൽ രമ്യ നിവാസിൽ ശരത് ബാബു(30)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഫെബ്രുവരി 22നു രാത്രി 12 മണിയോടെ ഭാര്യ രമ്യയെ കുത്തിപരിക്കേൽപ്പിച്ച ശേഷം ശരത് ബാബു ഓടി രക്ഷപെട്ടുകയായിരുന്നു. ഇവർക്ക് നാലും , രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.