TRENDING:

തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടുവരാന്തയിൽ മധ്യവയസ്കൻ മരിച്ചനിലയിൽ

Last Updated:

സുഹൃത്തായ സതീഷിന്റെ വീടിന്റെ വരാന്തയിൽ തറയിൽ തലയിടിച്ച് വീണ് ചെവിയിൽ നിന്നും രക്തം വാർന്ന നിലയിലാണ് മൃതദേഹം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ചെമ്പഴന്തി ആനന്ദേശ്വരത്ത് സുഹൃത്തിന്റെ വീടിന്റെ വരാന്തയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ആനന്ദേശ്വരം ചെറുവട്ടിക്കോണത്ത് ജയനെ(64) ആണ് മരിച്ച നിലയിൽ കണ്ടത്.
advertisement

സുഹൃത്തായ സതീഷിന്റെ വീടിന്റെ വരാന്തയിൽ തറയിൽ തലയിടിച്ച് വീണ് ചെവിയിൽ നിന്നും രക്തം വാർന്ന നിലയിലാണ് മൃതദേഹം. പതിവായി ഇവർ ഇവിടെ ഒത്തുകൂടി മദ്യപിക്കാറുണ്ടായിരുന്നു. ഇന്നലെയും ഇവർ ഒത്തുകൂടിയിരുന്നു.

Also Read- ഗുണ്ടാ സംഘം മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ ആക്രമിച്ച് കിണറ്റിൽ തള്ളിയിട്ടു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാത്രി ഒൻപതിന് സതീഷും മറ്റൊരു സുഹൃത്തും ഉറങ്ങാനായി പോയി. രാവിലെ സതീഷ് ഉറക്കമുണർന്നു നോക്കിയപ്പോഴാണ് വരാന്തയിൽ ജയനെ മരിച്ച നിലയിൽ കണ്ടത്. അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പോലീസ് കേസെടുത്തു. ജയന്റെ മരണത്തിൽ ദുരൂഹത ഉണ്ടോ എന്ന് ഉറപ്പായിട്ടില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടുവരാന്തയിൽ മധ്യവയസ്കൻ മരിച്ചനിലയിൽ
Open in App
Home
Video
Impact Shorts
Web Stories