ബൈക്കിലെത്തിയ ഗണേശൻ ഹെഡ് വർക്‌സ് ഡാമിലേക്ക് ബൈക്കുമായി വീഴുന്നതു കണ്ട് തൊട്ടുപിന്നാലെയെത്തിയ രമേഷ് എന്ന ഓട്ടോ ഡ്രൈവർ രക്ഷപ്പെടുത്തി. തുടർന്ന് റോഡിലെത്തിച്ച് മറ്റൊരു ഓട്ടോയിൽ കയറ്റിയിരുത്തി. എന്നാൽ ഓട്ടോയിൽനിന്നും ചാടിയിറങ്ങി അഞ്ച് മീറ്ററോളം ഓടിയ ഗണേശൻ ഡാമിന്റെ ആഴമുള്ള ഭാഗത്തേക്കു വീണ്ടും ചാടുകയായിരുന്നു.
Also Read- കൊല്ലത്ത് ഇമാമിനെ കാറിടിച്ച് കൊല്ലാൻ ശ്രമം; അക്രമം പ്രാർത്ഥിക്കാനായി കാറിൽ വിളിച്ചുകയറ്റിയതിന് ശേഷം
ഓട്ടോ ഡ്രൈവർമാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്‌സ് ഒരു മണിക്കൂർ നേരം ഡാമിൽ മുങ്ങി നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ചൊക്കനാട് എസ്‌റ്റേറ്റിലെ എൽപി സ്‌കൂൾ അധ്യാപകനാണ് ഗണേശൻ. ഉച്ചവരെ സ്‌കൂളിൽ ക്ലാസെടുത്തശേഷം ടൗണിൽ പോകണമെന്നു പറഞ്ഞാണ് സ്‌കൂളിൽ നിന്നും ഇയാൾ ഇറങ്ങിയത്.
advertisement
Also Read- ഭാര്യ ദിവസം മുഴുവനും ഇൻസ്റ്റാഗ്രാം റീല്‍സിൽ; വഴക്കിനൊടുവിൽ ഭർത്താവ് കൊലപ്പെടുത്തി
ഗണേശനൊപ്പം താമസിച്ചിരുന്ന അമ്മ മുത്തുമാരി കഴിഞ്ഞ ജൂലൈയിൽ ജലാശയത്തിൽ വീണെങ്കിലും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അമ്മയെ കാണാതായത് മുതൽ ഗണേശൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
