ഭാര്യ ദിവസം മുഴുവനും ഇൻസ്റ്റാഗ്രാം റീല്‍സിൽ; വഴക്കിനൊടുവിൽ ഭർത്താവ് കൊലപ്പെടുത്തി
- Published by:Rajesh V
- news18-malayalam
Last Updated:
ചിത്ര റീൽസ് ഷൂട്ട് ചെയ്ത് ഇൻസ്റ്റഗ്രാമിലും മറ്റു സമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഇതേക്കുറിച്ചും മൊബൈല്‍ ഫോണിൽ ഏറെ നേരം ചെലിവഴിക്കുന്നതിലും ഭാര്യയുമായി അമൃതലിംഗം കുറച്ചുകാലമായി കലഹം പതിവായിരുന്നു
ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നു. സോഷ്യൽ മീഡിയയിൽ ഏറെ നേരം ചെലവഴിക്കുന്നതിൽ രോഷാകുലനായാണ് ഭർത്താവിന്‍റെ ക്രൂരകൃത്യം. സംഭവത്തിൽ ദിണ്ടിഗൽ സ്വദേശിയായ 38കാരനായ അമൃതലിംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. തെന്നം പാളയം പച്ചക്കറി മാർക്കറ്റിൽ ദിവസ വേതനക്കാരനാണ് അമൃതലിംഗം. തുണി ഫാക്ടറിയിലെ തൊഴിലാളിയായ ചിത്ര റീൽസ് ഷൂട്ട് ചെയ്ത് ഇൻസ്റ്റഗ്രാമിലും മറ്റു സമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഇതേക്കുറിച്ചും മൊബൈല്‍ ഫോണിൽ ഏറെ നേരം ചെലിവഴിക്കുന്നതിലും ഭാര്യയുമായി അമൃതലിംഗം കുറച്ചുകാലമായി കലഹം പതിവായിരുന്നു.
Also Read- കാമുകൻ നൽകിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെ വയറുവേദന; 19കാരിയുടെ മരണം കൊലപാതകമെന്ന് കുടുംബം
ഫോളോവേഴ്സ് വർധിച്ചതോടെ അഭിനയ മോഹവുമായി ചിത്ര രണ്ടു മാസം മുമ്പ് ചെന്നൈയിലേക്ക് പോയിരുന്നു. കഴിഞ്ഞാഴ്ച മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വീട്ടിൽ തിരിച്ചെത്തി. വിവാഹ ചടങ്ങുകൾക്കു ശേഷം തിരികെ ചെന്നൈയിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ അമൃതലിംഗം തടഞ്ഞു. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം രാത്രി ഇരുവരും തർക്കമുണ്ടായി. ഇതിനൊടുവിൽ ഇയാൾ ഷാൾ കഴുത്തിൽ മുറുക്കി ചിത്രയെ കൊല്ലുകയായിരുന്നു. ചിത്രയുടെ ബോധം നഷ്ടപ്പെട്ടതോടെ പരിഭ്രാന്തനായ ഇയാൾ വീട്ടിൽനിന്ന് പോകുകയും മകളെ വിളിച്ച് താൻ ചിത്രയെ അടിച്ചതായി അറിയിക്കുകയും ചെയ്തു.
advertisement
Also Read- 'കാമുകൻ വിഷം അയച്ചു, ഭാര്യ ഹോർലിക്സിൽ കലര്‍ത്തി നൽകി'; KSRTC ഡ്രൈവറുടെ പരാതിയിൽ ഒടുവിൽ കേസെടുത്തു
മകൾ വീട്ടിലെത്തിയപ്പോഴേക്കും ചിത്ര മരിച്ചിരുന്നു. ഉടൻ പൊലീസിൽ വിവരമറിയിച്ചു. പെരുമാനല്ലൂരിൽ വെച്ചാണ് അമൃതലിംഗം അറസ്റ്റിലായത്. ചിത്രയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ 33.3 കെ ഫോളോവേഴ്സ് ഉണ്ടായിരുന്നു
Location :
First Published :
November 08, 2022 2:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യ ദിവസം മുഴുവനും ഇൻസ്റ്റാഗ്രാം റീല്‍സിൽ; വഴക്കിനൊടുവിൽ ഭർത്താവ് കൊലപ്പെടുത്തി


