ട്യൂഷന്‍ സെന്ററില്‍ അധ്യാപകനായ പ്രതി വിദ്യാര്‍ത്ഥിനിയെ ദുരുദ്ദേശത്തോടെ ട്യൂഷന്‍ സെന്ററിന് സമീപമുള്ള വീട്ടിലേക്ക് കുട്ടിക്കൊണ്ട് പോയി നഗ്നതാ പ്രദര്‍ശം നടത്തുകയും വിദ്യാര്‍ത്തിനിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിക്കുകയുമായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
സംഭവത്തിനുശേഷം കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ വ്യത്യാസമാണ് ഇതേക്കുറിച്ച് മനസിലാക്കാൻ വീട്ടുകാർക്ക് കഴിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ മുഖേന പൊലീസിൽ പരാതി നൽകുകയായിരുന്നു. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ നിസാറിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ സുജിത്, വിജയകുമാര്‍ എ എസ് ഐ രമേശന്‍ എസ് സിപിഒ സലാഹുദീന്‍ സിപിഒ നെല്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്. ചെയ്തു.
advertisement
Location :
Kollam,Kollam,Kerala
First Published :
January 14, 2024 1:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലം പരവൂരിൽ ട്യൂഷനെത്തിയ വിദ്യാർഥിനിയ്ക്കുനേരെ നഗ്നതാപ്രദർശനം; രഹസ്യഭാഗങ്ങളിൽ സ്പർശിച്ച അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ