കൊല്ലം നഗരത്തിൽ വൻ എംഡിഎംഎ വേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ യുവാവ് പിടിയിൽ. ഇരവിപുരം ചകിരിക്കട സ്വദേശി അജ്മൽ ഷായെ ആണ് കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഗർഭനിരോധന ഉറകളിൽ നിറച്ചാണ് എംഡിഎംഎ മലദ്വാരത്തിൽ ഒളിപ്പിച്ചത്. 100 ഗ്രാം എംഡിഎംഎയാണ് കടത്തിയത്.
ദിവസങ്ങൾക്ക് മുൻപ് 29 ഗ്രാം കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎയുമായി മറ്റൊരു യുവാവിനെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃക്കരുവ കാഞ്ഞാവെളി തിനവിള തെക്കതിൽ നവീനാ(24)ണ് കഴിഞ്ഞദിവസം രാത്രി കാവനാട് ആൽത്തറമൂട് ജംഗ്ഷന് സമീപത്തുവെച്ച് പിടിയിലായത്.
advertisement
കേരള പോലീസിന്റെ യോദ്ധാവ് ആപ്ലിക്കേഷൻവഴി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കഞ്ചാവ് അഞ്ച് പൊതികളിലായും എംഡിഎംഎ മൂന്ന് പൊതികളിലായുമാണ് പ്രതി സൂക്ഷിച്ചിരുന്നത്. ആൽത്തറമൂട്, ശക്തികുളങ്ങര പ്രദേശങ്ങളിൽ കഞ്ചാവും എംഡിഎംഎയും വിതരണം ചെയ്യുന്നത് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.