മിഥുനും ബിനോയിയും തമ്മിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പ്രശ്നം പൊലീസ് കേസാകുകയും ചെയ്തിരുന്നു. കഞ്ചാവ് വില്‍പ്പന അടക്കം രണ്ടു കേസുകളിലെ പ്രതിയായിരുന്നു മിഥുന്‍. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടെയാണ് ഇയാളെ കുത്തിക്കൊന്നത്.
മിഥുൻ കഴിഞ്ഞ കുറച്ചുകാലമായി ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇരുവരും തമ്മിൽ ഇതേച്ചൊല്ലി പലതവണ വഴക്കുണ്ടായി. ഇന്ന് ബിനോയിയെ തേടി മിഥുൻ മാളയിലെത്തി. ഇരുവരും തമ്മിൽ ഇന്ന് വീണ്ടും വാക്കുതർക്കമുണ്ടായി. അതിനിടെയാണ് ബിനോയ് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ആക്രമിച്ചത്.
advertisement
കുത്തേറ്റുവീണ ബിനോയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.