TRENDING:

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; ഹണിമൂണിനിടെ യുവതിയും കാമുകനും പിടിയിൽ

Last Updated:

ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ചൊവ്വന്നൂര്‍ സ്വദേശിനിയായ യുവതിയും കാമുകനും പിടിയിൽ. തൃശൂർ കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശികളായ കണ്ടിരിത്തി വീട്ടില്‍ മല്ലിക (37), കാമുകന്‍ പൂങ്ങാട്ട് വീട്ടില്‍ വിജീഷ് (34) എന്നവരെ കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.
advertisement

ഈ മാസം 15ാം തിയതി മുതലാണ് മല്ലികയെ കാണാതായത്. തുടര്‍ന്ന് കുന്നംകുളം പൊലീസില്‍ ഭര്‍ത്താവ് സുമേഷ് പരാതി നല്‍കി. കുന്നംകുളം സി ഐ കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒളിച്ചോട്ടത്തിന്റെ കഥ പുറത്ത് വരുന്നത്.

തിരുവനന്തപുരം കിളിമാനൂരില്‍ ഹണിമൂൺ ആഘോഷത്തിനിടെ പൊലീസ് ഇരുവരേയും പൊക്കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച കുറ്റത്തിന് മല്ലികയ്ക്കും പ്രേരണാകുറ്റത്തിന് കാമുകനും എതിരെ പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും കോടതി റിമാന്റ് ചെയ്തു.

advertisement

TRENDING:Video: ആറാട്ടുപുഴയിൽ അടിയുടെ ആറാട്ട്; വഴിത്തർക്കത്തിനൊടുവിൽ നല്ല നാടൻ കൂട്ടത്തല്ല്[NEWS]അമ്പലത്തിനു മുന്നിലെ ചെടി പൊലീസുകാരൻ കട്ടു; കൂട്ടു വന്നത് വനിതാ എസ്ഐ; പക്ഷേ 'മുകളിലൊരാൾ' എല്ലാം കണ്ടു[NEWS]ദേ പോയ് ! ഉമ്മൻചാണ്ടിയുടെ മുൻ ഗൺമാൻ സലിംരാജിൽ നിന്നും പിടിച്ചെടുത്ത ഫോണുകൾ CBI കസ്റ്റഡിയിൽ നിന്നും അപ്രത്യക്ഷമായി [NEWS]

advertisement

കുന്നംകുളം എസ് എച്ച് ഒ . കെ ജി സുരേഷിന്റെ നേതൃത്വത്തില് എസ് ഐ മാരായ ബാബു, ജോയ്, സന്തോഷ്, സി പി ഒ മാരായ വൈശാഖ്, സന്ദീപ്, എസ് സി പി ഒ ഓമന, സുമം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

മലയാളം വാർത്തകൾ/ വാർത്ത/Crime/
മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; ഹണിമൂണിനിടെ യുവതിയും കാമുകനും പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories