തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലിം രാജിൽ നിന്നും സി ബി ഐ പിടിച്ചെടുത്ത ഫോണുകൾ കാണാതായി. കടകംപള്ളി ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മൂന്ന് ഫോണുകളാണ് കാണാതായത്.
2014ൽ ആണ് സലിംരാജിൻ്റെ വീട്ടിൽ നിന്നും സിബിഐ സംഘം മൂന്ന് ഫോണുകൾ പിടിച്ചെടുത്തത്. ആറു വർഷമായിട്ടും ഫോൺ കോടതിയിൽ ഹാജരാക്കുകയോ, പ്രതിക്ക് തിരികെ നൽകുകയോ ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഫോണുകൾ നഷ്ടപ്പെട്ടതായി അറിയുന്നത്. ഓഫീസ് മാറിയപ്പോൾ ഫോൺ കാണാതായെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
എന്നാൽ കേസിൽ ഏറെ നിർണായകമായ ഫോൺ നഷ്ടപ്പെട്ടതിൽ അസ്വഭാവികതയുള്ളതായി സംശയിക്കുന്നുണ്ട്. ഫോൺ കണ്ടെത്തി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സലിം രാജ് സിബിഐ കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.
2012 -13 കാലയളവിലാണ് കടകംപള്ളി വില്ലേജിന് കീഴിലെ 44.5 ഏക്കർ ഭൂമി വ്യാജ തണ്ടപ്പേർ ഉണ്ടാക്കി പ്രതികൾ തട്ടിയെടുത്തത്. 27 പ്രതികളുള്ള കേസിൽ ഇരുപത്തിയൊന്നാം പ്രതിയാണ് സലിംരാജ്. കളമശേരി ഭൂമി തട്ടിപ്പ് കേസിലും സലിംരാജ് പ്രതിയാണ്. ഈ കേസിൽ സലിം രാജിൻ്റെ ഫോൺ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ച ഘട്ടത്തിൽ പ്രതിക്കു വേണ്ടി അഡ്വക്കേറ്റ് ജനറൽ ഹാജരായത് ഏറെ വിവാദമായിരുന്നു
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.