അമ്പലത്തിനു മുന്നിലെ ചെടി പൊലീസുകാരൻ കട്ടു; കൂട്ടു വന്നത് വനിതാ എസ്ഐ; പക്ഷേ 'മുകളിലൊരാൾ' എല്ലാം കണ്ടു
- Published by:Rajesh V
- news18-malayalam
Last Updated:
പുലർച്ചെ ജീപ്പിലെത്തിയ വനിതാ എസ്ഐയും പൊലീസുകാരനും വീടിന്റെ മതിലിൽ ഇരുന്ന വിലകൂടിയ ചെടി ചട്ടിയോടെ മോഷ്ടിക്കുകയായിരുന്നു.
തിരുവനന്തപുരം: ഇഷ്ടപ്പെട്ട ചെടികൾ കണ്ടാൽ അത് സ്വന്തമാക്കണമെന്ന് ആർക്കും ഉള്ളിൽ മോഹമുദിക്കാം. എന്നാൽ അത് മോഷ്ടിക്കാനായി പലരും തുനിയാറില്ല. എന്നാൽ ഒരു വനിതാ പൊലീസ് തനിക്ക് ഇഷ്ടം തോന്നിയ ചെടി പുലർച്ചെ ജീപ്പിലെത്തി ചട്ടിയോടെ പൊക്കിയ സംഭവമാണ് തലസ്ഥാനത്തെ പ്രധാന ചർച്ചാവിഷയം.
സംഭവം ഇങ്ങനെ- തിരുവനന്തപുരം ചെമ്പഴന്തിക്ക് സമീപം ഒരു വീട്ടിന്റെ മതിലിൽ വെച്ചിരുന്ന വില കൂടിയ ചെടി ചട്ടിയോടെ മോഷണം പോയി. പിറ്റേദിവസമാണ് വീട്ടുകാർ സംഭവം അറിഞ്ഞത്. എന്നാൽ വീട്ടിൽ സിസിടിവി ഇല്ലാത്തതിനാൽ മോഷ്ടാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീടാണ് സമീപത്തെ ക്ഷേത്രത്തിൽ നിരീക്ഷണ ക്യാമറയുള്ള കാര്യം വീട്ടുടമസ്ഥൻ ഓർമിച്ചത്. ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കള്ളനെ കണ്ട ഉടമസ്ഥൻ ഞെട്ടി. പൊലീസുകാരനായിരുന്നു ജീപ്പിലെത്തി ചെടി ചട്ടിയോടെ മോഷ്ടിച്ചത്. ജീപ്പിൽ കൂട്ടുവന്നത് വനിതാ എസ്ഐയും.
advertisement
ഈ മാസം 16ന് പുലർച്ചെ 4.50നാണ് മോഷണം നടന്നത്. വനിതാ എസ് ഐ തൊട്ടടുത്തിരിക്കുമ്പോൾ ജീപ്പ് നിർത്തി ഇറങ്ങിയ ഡ്രൈവറായ പൊലീസുകാരൻ പരിസരം നിരീക്ഷിക്കുന്നു. അടുത്തൊന്നും ആരുമില്ലെന്ന് ഉറപ്പാക്കിയശേഷം ചെടി ചട്ടിയോടെ പൊക്കി ജീപ്പിലാക്കി ഓടിച്ചുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
TRENDING:Ramayana Masam 2020| നാലമ്പല ദർശന പുണ്യസ്മൃതിയിൽ പായമ്മൽ ശത്രുഘ്ന സന്നിധി[NEWS]Covid 19 | പൊലീസിന് കൂടുതൽ അധികാരം; നിയന്ത്രണങ്ങൾ കർശനമാക്കുന്നു[NEWS]'ജനപ്രതിനിധികൾക്ക് നിശ്ചിതപ്രായം ഉറപ്പാക്കണം; 55 വയസാക്കണം പ്രായപരിധി'; സജി ചെറിയാൻ എം.എൽ.എ[NEWS]
കള്ളൻ പൊലീസായതുകൊണ്ടും മോഷണം പോയത് ചെടിമാത്രമായതുകൊണ്ടും ഉടമ ഇതുവരെ കേസ് കൊടുക്കാൻ തയാറായിട്ടില്ല. ക്യാമറയിൽ പതിഞ്ഞ ദൃശ്യവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ സംഭവം നാട്ടിലാകെ പാട്ടായതോടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചെവിയിലുമെത്തി. സംഭവം അന്വേഷിച്ച രഹസ്യാന്വേഷണ വിഭാഗം ഉന്നതർക്ക് റിപ്പോർട്ട് കൈമാറിയെന്നാണ് വിവരം. കേസെടുത്താൽ പൊലീസ് സേനയ്ക്ക് നാണക്കേടാകുമെന്നും അതല്ല, വൈകിയാണെങ്കിലും നടപടി ഉണ്ടായില്ലെങ്കിലാണ് സേനയ്ക്ക് നാണക്കേടെന്നുും അഭിപ്രായമുള്ളവരും സ്റ്റേഷനിൽ തന്നെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 28, 2020 8:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമ്പലത്തിനു മുന്നിലെ ചെടി പൊലീസുകാരൻ കട്ടു; കൂട്ടു വന്നത് വനിതാ എസ്ഐ; പക്ഷേ 'മുകളിലൊരാൾ' എല്ലാം കണ്ടു