TRENDING:

സ്ത്രീയെ കാറിൽ തട്ടിക്കൊണ്ടുപോയി കവർന്നത് 35 പവൻ; അടിയേറ്റ് പല്ല് പോയി, മാലയും മോതിരങ്ങളും മുറിച്ചെടുത്തത് കട്ടർ ഉപയോഗിച്ച്

Last Updated:

ബലമായി കാറിൽ പിടിച്ചു കയറ്റി സ്വർണാഭരണങ്ങൾ ഊരി നൽകാൻ ആവശ്യപ്പെട്ടു. തയാറാകാതെ വന്നതോടെ മുഖത്തടിച്ചു. ഒരു പല്ല് പോയി. കട്ടർ ഉപയോഗിച്ച് മാലയും മോതിരങ്ങളും മുറിച്ചെടുത്തു. മൊബൈൽ ഫോൺ വഴിയിൽ കളഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വീട്ടിലേക്ക് നടന്നുപോയ സ്ത്രീയെ കാറിലെത്തിയ നാലംഗ അക്രമി സംഘം തട്ടിക്കൊണ്ടുപോയി കവർന്നത് 35 പവൻ സ്വർണാഭരണങ്ങളും പണവും. ക്രൂരമായ മർദനത്തിനും സ്ത്രീ ഇരയായി. നരുവാമൂട് ഇടയ്ക്കാട് കളത്തറക്കോണം ഭാനുമതി മന്ദിരത്തിൽ പത്മ കുമാരി(55) യാണ് ആക്രമിക്കപ്പെട്ടത്. വൈകിട്ട് 5 മണിയോടെ നരുവാമൂട് ഇടയ്ക്കോട് പഴഞ്ഞി നടയിൽ നിന്നു തട്ടിക്കൊണ്ടുപോയി കാട്ടാക്കട പൂവച്ചൽ കാപ്പികാട് ഉപേക്ഷിക്കുകയായിരുന്നു. പണമടങ്ങിയ പഴ്സും തട്ടിയെടുത്തു. മർദ്ദനത്തിൽ പത്മകുമാരിയുടെ പല്ലും നഷ്ടപ്പെട്ടു.
advertisement

Also Read- സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന പരാതി; യുവ എഴുത്തുകാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

ചെറിയ തോതിൽ റിയൽ എസ്റ്റേറ്റ് ബിസനസ്സും വീട് വാടകയ്ക്ക് എടുത്ത് നൽകലുമാണ് അവിവാഹിതയായ പത്മകുമാരിയുടെ ജോലി. പ്രാവച്ചമ്പലത്തിനടുത്ത് വാടക വീട് നോക്കി പോയശേഷം മടങ്ങുമ്പൊഴാണ് സംഘം ഇവരെ തട്ടികൊണ്ടു പോയത്. രണ്ടുപേർ തമിഴ് സംസാരിക്കുന്നവരാണെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. പൂവച്ചൽ കാപ്പിക്കാട് ക്ഷീര സംഘത്തിന് സമീപം വിൽപനക്കായി തിരിച്ച പ്ലോട്ടിൽ ഒരുമണിക്കൂറിനുശേഷം ഇവരെ ഉപേക്ഷിക്കുകയായിരുന്നു. ആറരയോടെ അവശനിലയിൽ പത്മകുമാരിയെ നാട്ടുകാർ കണ്ടെത്തിയതോടെയാണ് അക്രമവിവരം അറിഞ്ഞത്.

advertisement

Also Read- നടി അശ്വതി ബാബുവിന്റെ വീട്ടിൽനിന്ന് കഞ്ചാവ് പിടിച്ചു; ലഹരി സൂക്ഷിച്ചത് ഡോക്റുടെ നിർദേശപ്രകാരമെന്ന് വിശദീകരണം

പഴഞ്ഞിനട പാലത്തിനു സമീപത്തു നിന്ന് ബലമായി കാറിൽ പിടിച്ചു കയറ്റി സ്വർണാഭരണങ്ങൾ ഊരി നൽകാൻ ആവശ്യപ്പെട്ടു. തയാറാകാതെ വന്നതോടെ മുഖത്തടിച്ചു. ഒരു പല്ല് പോയി. കട്ടർ ഉപയോഗിച്ച് മാലയും മോതിരങ്ങളും മുറിച്ചെടുത്തു. മൊബൈൽ ഫോൺ വഴിയിൽ കളഞ്ഞു. ഒരുകമ്മൽ മാത്രം മുറിച്ചെടുത്തില്ല. കാട്ടാക്കട പൊലീസെത്തി പത്മകുമാരിയെ കാട്ടാക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. നരുവാമൂട് പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

advertisement

Also Read- വ്യാജ മോഷണ പരാതിയെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ പതിനെട്ടുകാരന്‍ പാറക്കുളത്തില്‍ മരിച്ച നിലയില്‍

സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ദേഹമാസകലം ആഭരണം അണിഞ്ഞ് റോഡിൽ നടക്കാറുള്ള ഇടയ്ക്കോട് കളത്രക്കോണം ഭുവനേശ്വരി മന്ദിരത്തിൽ പത്മകുമാരിക്ക് പൊലീസ് പലതവണ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മുമ്പ് ഇത്തരത്തിൽ അഞ്ചുപവൻ നഷ്ടപ്പെട്ടിട്ടുള്ളതാണ്. 10 വർഷം മുൻപ് ഇതുപോലെ ഇവരെ തട്ടിക്കൊണ്ടുപോയതിന് നേമം പൊലീസ് കേസെടുത്തിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്ത്രീയെ കാറിൽ തട്ടിക്കൊണ്ടുപോയി കവർന്നത് 35 പവൻ; അടിയേറ്റ് പല്ല് പോയി, മാലയും മോതിരങ്ങളും മുറിച്ചെടുത്തത് കട്ടർ ഉപയോഗിച്ച്
Open in App
Home
Video
Impact Shorts
Web Stories