നടി അശ്വതി ബാബുവിന്റെ വീട്ടിൽനിന്ന് കഞ്ചാവ് പിടിച്ചു; ലഹരി സൂക്ഷിച്ചത് ഡോക്റുടെ നിർദേശപ്രകാരമെന്ന് വിശദീകരണം
- Published by:Rajesh V
- news18-malayalam
Last Updated:
ഡോക്ടറുടെ നിർദേശപ്രകാരം സിന്തറ്റിക് ലഹരിയിൽനിന്നു മോചനം നേടുന്നതിനാണ് കഞ്ചാവ് ഉപയോഗിക്കുന്നത് എന്നാണ് അശ്വതിയുടെ വിശദീകരണം
കൊച്ചി: ലഹരി ഉപയോഗിച്ച് വാഹനാപകടം ഉണ്ടാക്കിയതിനെ തുടർന്ന് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത നടി തിരുവനന്തപുരം സ്വദേശിനി അശ്വതി ബാബുവും സുഹൃത്ത് നൗഫലും താമസിച്ചിരുന്ന വീട്ടിൽനിന്ന് എക്സൈസ് കഞ്ചാവ് പിടികൂടി. കൂനമ്മാവിൽ ഇവർ താമസിക്കുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് ഇലയും വിത്തുകളും പിടികൂടിയത്. ഉയർന്ന അളവിൽ കഞ്ചാവ് ഇവർ സൂക്ഷിക്കുന്നുണ്ടെന്നും വിൽപന നടത്തുന്നുണ്ടെന്നുമുള്ള രഹസ്യ വിവരത്തെ തുടർന്ന് പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.നിജുമോനും സംഘവും നടത്തിയ തിരച്ചിലിലാണ് ലഹരി കണ്ടെടുത്തത്.
ഡോക്ടറുടെ നിർദേശപ്രകാരം സിന്തറ്റിക് ലഹരിയിൽനിന്നു മോചനം നേടുന്നതിനാണ് കഞ്ചാവ് ഉപയോഗിക്കുന്നത് എന്നാണ് അശ്വതിയുടെ വിശദീകരണം. കേസെടുത്ത് അറസ്റ്റ് ചെയ്തെങ്കിലും 10 ഗ്രാമിൽ താഴെ അളവിലുള്ള ലഹരി മാത്രമെ കണ്ടെത്തിയുള്ളൂ എന്നതിനാൽ വിട്ടയയ്ക്കുകയായിരുന്നു. ഇവർ നേരത്തേ മുതൽതന്നെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസം ഇവർ ലഹരി ഉപയോഗിച്ചു വാഹനങ്ങളിൽ കൂട്ടയിടി നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പൊലീസ് പിടികൂടുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിന് മാത്രമെ അന്നു പൊലീസ് കേസെടുത്തിരുന്നുള്ളൂ. പരിശോധനയ്ക്ക് സാധ്യത മുൻകൂട്ടികണ്ട് ലഹരിവസ്തുക്കൾ മറ്റെവിടേയ്ക്കെങ്കിലും മാറ്റിയതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. 16ാം വയസ്സ് മുതൽ ലഹരി ഉപയോഗിക്കുന്ന അശ്വതി ഇതിനു മുൻപു പല പ്രാവശ്യം പിടിയിലായിട്ടുണ്ട്.
advertisement
2017ൽ കാറിൽ എംഡിഎംഎയുമായി പിടിയിലായിരുന്നു. ലഹരിക്ക് അടിമയായിരുന്ന ഇവർ മറ്റു വഴികളിലൂടെ ഇതിനുള്ള പണം കണ്ടെത്തിയിരുന്നു എന്നായിരുന്നു അന്വേഷണ സംഘം വെളിപ്പെടുത്തിയത്. പുറത്തു വിട്ടാലും ലഹരി ഉപയോഗിക്കാതെ ജീവിക്കാൻ പറ്റില്ലെന്നായിരുന്നു അന്ന് പൊലീസിനോടു പറഞ്ഞത്. വിൽപനയേക്കാൾ ഉപയോഗിക്കുന്നതിനാണ് ലഹരിവസ്തുക്കൾ മുംബൈയിൽനിന്നും ബെംഗളുരുവിൽനിന്നും മറ്റും ഇവർ എത്തിച്ചിരുന്നത്. ഇപ്പോൾ ഇവർക്കു ലഹരി ഇടപാടുള്ളതായാണ് അന്വേഷണ സംഘത്തന്റെ വിലയിരുത്തൽ.
advertisement
അശ്വതി ബാബു ലഹരി ഉപയോഗത്തിനു 2016ൽ ദുബായിൽ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. നിരവധി സിനിമകളിലും സീരിയലിലും അഭിനയിച്ചിരുന്ന ഇവർക്ക് അവസരങ്ങൾ ഇല്ലാതായതോടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു.
Location :
First Published :
July 29, 2022 10:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നടി അശ്വതി ബാബുവിന്റെ വീട്ടിൽനിന്ന് കഞ്ചാവ് പിടിച്ചു; ലഹരി സൂക്ഷിച്ചത് ഡോക്റുടെ നിർദേശപ്രകാരമെന്ന് വിശദീകരണം