TRENDING:

നടനും BJP നേതാവുമായ ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്

Last Updated:

പരാതിക്കാർ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാർ. തട്ടിക്കൊണ്ടുപോകൽ ആരോപിച്ചവർക്കെതിരെ കൃഷ്ണകുമാർ നൽകിയ പരാതിയും രജിസ്റ്റർ ചെയ്തിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബി.ജെ.പി. നേതാവും നടനുമായ ജി. കൃഷ്ണകുമാറിനെതിരെ (G. Krishnakumar) തട്ടിക്കൊണ്ടുപോകലിന് കേസ്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് പരാതി. കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ മുൻ വനിതാ ജീവനക്കാരുടെ പരാതിയിലാണ് മൂന്ന് പേർക്കെതിരെ കേസെടുത്തത്. മകൾ ദിയ കൃഷ്ണയ്ക്ക് (Diya Krishna) എതിരയും കേസുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപ്, കവടിയാറിലെ ദിയയുടെ ആഭരണ/വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വ്യാജ QRകോഡ് വച്ച്, കസ്റ്റമേഴ്‌സിനെ പക്കൽ നിന്നും വൻ തുക തങ്ങളുടെ അക്കൗണ്ടിലേക്ക് എത്തിച്ചിരുന്നതിനെതിരെ വനിതാ ജീവനക്കാരുടെ പേര് പറഞ്ഞ് ദിയ പരാതി ഉയർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സ്ക്രീൻഷോട്ടുകളും മറ്റും ദിയ ഇൻസ്റ്റഗ്രാം വഴി പുറത്തുവിടുകയായിരുന്നു.
ജി. കൃഷ്ണകുമാർ
ജി. കൃഷ്ണകുമാർ
advertisement

വിഷയം സംസാരിച്ച് പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി പണം കവർന്നെന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തിട്ടുണ്ട്. വനിതാ ജീവനക്കാരെ തട്ടിക്കൊണ്ടു പോയ ശേഷം വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് പരാതി. ജീവനക്കാരികൾ 8,82,000 രൂപ നൽകിയതിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

തട്ടിക്കൊണ്ടുപോകൽ ആരോപിച്ചവർക്കെതിരെ കൃഷ്ണകുമാർ നൽകിയ പരാതിയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ കവടിയാറിലെ സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഒരു കേസ്. കടയിലെ QRകോഡ് മാറ്റി 2024 ജൂലൈ മുതൽ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

advertisement

കൃഷ്ണകുമാർ മ്യൂസിയം പൊലീസിൽ നൽകിയ പരാതിയിൽ ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരെയും ദിയ കൃഷ്ണയെ ഭീഷണിപ്പെടുത്തിയതിന് വിനീതയുടെ ഭർത്താവ് ആദർശിനെയും പ്രതികളാക്കി കേസെടുത്തു.

Summary: An abduction case has been registered against BJP leader and actor G. Krishnakumar in Thiruvananthapuram. The complainants are previous employees at the ornament shop run by Diya Krishna, daughter of Krishnakumar. Earlier, Diya had raised complaint against two former female employees of her shop, who extorted a huge sum putting up QR code of their personal ban accounts in the place of the official QR code

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
നടനും BJP നേതാവുമായ ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
Open in App
Home
Video
Impact Shorts
Web Stories