2018 മാർച്ച് 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾക്കെതിരെയുള്ള ബലാത്സംഗം, കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞെന്നു കോടതി. പോത്തൻകോട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ നിന്നിറങ്ങി കോവളം ബീച്ചിലെത്തിയ ലാത്വിയിൻ വനതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേനെ ആളൊഴിഞ്ഞ കുറ്റിക്കാട്ടിലെത്തിച്ച് ലഹരി നൽകി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
യുവതിയുടെ മൃതദേഹം കൊല്ലപ്പെട്ട് 36 ദിവസങ്ങൽക്ക് ശേഷമാണ് പൊന്തക്കാട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
advertisement
കേസിൽ സാഹചര്യത്തെളിവുകൾ അതിശക്തമാണ്. ശാസ്ത്രീയ തെളിവുകളും പരമാവധി ശേഖരിച്ചു. കൊല നടന്ന കാട്ടിലെ പ്രതികളുടെ സാന്നിധ്യത്തിനും തെളിവുണ്ട്.
Location :
First Published :
December 02, 2022 11:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോവളത്ത് വിദേശവനിതയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളും കുറ്റക്കാർ; ശിക്ഷ തിങ്കളാഴ്ച
