1994 നവംബർ 19 ന് ചെങ്ങന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത കൊലപാതകകേസിലെ പ്രതിയാണ് ജയപ്രകാശ്. നവംബർ 15 ന് രാത്രി 7.15 ഓടെയാണ് ചെറിയനാട് കനാൽ റോഡിന് സമീപം ജയപ്രകാശ് 71 കാരനായ കുട്ടപ്പപണിക്കരെ ആക്രമിച്ചത്. കല്ലുകൊണ്ടും കൈകൊണ്ടും ഇടിച്ചും തൊഴിച്ചും ഗുരുതരമായി പരിക്കേൽപ്പിച്ച കുട്ടപ്പപണിക്കർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. സംഭവശേഷം ബോംബെയിലേക്ക് പോയ ജയപ്രകാശ് പിന്നീട് അവിടെ നിന്ന് സൗദി അറേബ്യയിലെ ജോലി സ്ഥലത്തേക്ക് കടന്നുകളയുകയുമായിരുന്നു.
advertisement
1999 ൽ ജയപ്രകാശിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു . പ്രതിയുടെ സഹോദരങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ജയപ്രകാശ് വിദേശത്താണെന്ന് കണ്ടെത്തിയത്. ചെന്നിത്തല കാരാഴ്മ ഭാഗത്തനിന്ന് ജയപ്രകാശ് വിവാഹം കഴിച്ചതായി കണ്ടെത്തി. ഓണത്തിന് ഭാര്യവീട്ടിലെത്തിയപ്പോഴാണ് പൊലീസ് കൈയോടെ പിടികൂടിയത് .
ചെങ്ങന്നൂർ സിഐ വിപിൻ എസിയുടെ നേതൃത്വത്തിൽ എസ്ഐ പ്രദീപ് സിപിഒമാരായ ബിജേഷ് കുമാർ, വിബിൻ കെ ദാസ് എന്നിവരടങ്ങിയ പ്രത്യേക സംഘം ആണ് പ്രതിയെ കണ്ടെത്തിയത്.
Summary: A man who went into hiding after a murder was arrested by the police after 31 years. The arrested person is Jayaprakash from Ariyannoorcherry, Cheriyanad, Chengannur. He had fled abroad after murdering a man named Kuttappapanicker in Cheriyanad in 1994 and was apprehended by the investigative team upon his return to the country.