TRENDING:

Heart Attack| 'ശരീരത്തിൽ പരിക്കുകളില്ല'; പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി സുരേഷ് മരിച്ചത് ഹൃദയാഘാതം കാരണമെന്ന് സ്ഥിരീകരണം

Last Updated:

മരണ കാരണം മർദ്ദനമല്ലെങ്കിലും കസ്റ്റഡിയിൽ വെച്ച് പൊലീസ് പ്രതിയെ മർദ്ദിച്ചോ എന്നതിൽ അന്വേഷണം തുടരുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വിശദികരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തിരുവല്ലം (Thiruvallam) ജഡ്ജിക്കുന്നിൽ ദമ്പതികളെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സുരേഷ് (suresh) മരിച്ചത് ഹൃദയാഘാതം (heart attack) കാരണമെന്ന് സ്ഥിരീകരണം. ശരീരത്തിൽ പരിക്കുകളോ മർദ്ദനത്തിന്റെ അടയാളങ്ങളോ ഇല്ല. ചില പാടുകളുണ്ട്. അവ മരണ കാരണമല്ല. മരണ കാരണം മർദ്ദനമല്ലെങ്കിലും കസ്റ്റഡിയിൽ വെച്ച് പൊലീസ് പ്രതിയെ മർദ്ദിച്ചോ എന്നതിൽ അന്വേഷണം തുടരുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വിശദികരിക്കുന്നത്. പൊലീസുകാർക്കെതിരെ ഗുരുതര വകുപ്പുകൾ ഉടൻ ചേർക്കില്ല. ഇവരെ വീണ്ടും ചോദ്യം ചെയ്യും.
സുരേഷിന്റേത് കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നു
സുരേഷിന്റേത് കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നു
advertisement

Also Read- Shine Tom Chacko| സിനിമാ ലൊക്കേഷനിൽ സംഘർഷം: നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരെ തല്ലിയതായി ആരോപണം

തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് മരിച്ച സുരേഷ് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് സുരേഷ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് മ‍ർദ്ദനമാണ് മരണ കാരണമെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കി. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സുരേഷിനൊപ്പം അറസ്റ്റ് ചെയ്ത മറ്റ് നാലു പേരും ഇപ്പോഴും ജയിലാണ്. ഈ പ്രതികളുടെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര കോടതി തള്ളിയിരുന്നു.

advertisement

Also Read- Fire Accident| വർക്കലയിൽ വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞുൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു; ഒരാൾക്ക് ​ഗുരുതര പരിക്ക്

സുരേഷ് അടക്കമുള്ളവർ സദാചാര പൊലീസ് ചമഞ്ഞ് മർദ്ദിച്ചുവെന്നാണ് ദമ്പതികളുടെ പരാതി. ജഡ്ജിക്കുന്നില്‍ നിന്നും ചിത്രങ്ങളെടുക്കാൻ പോയപ്പോള്‍ വഴി കാണിച്ചു തന്ന ശേഷം സുരേഷ് അടക്കമുള്ള സംഘം പിന്തുടർന്നെത്തി. തന്നെയും ഭാര്യയെും മർദ്ദിച്ചു. സ്ഥലം സന്ദര്‍ശിക്കാനെത്തിയ തന്നെയും ഭാര്യയെയും സുഹ്യത്തിനെയും മദ്യപ സംഘം ബന്ദിയാക്കി. മുക്കാല്‍ മണിക്കൂറോളം മര്‍ദ്ദനമുണ്ടായി. സ്ത്രീകളെയും ഉപദ്രവിച്ചു. ഫോണ്‍ വിളിക്കാന്‍ പോലും അനുവദിച്ചില്ലെന്നും ദമ്പതികള്‍ വിശദീകരിച്ചു.

advertisement

കാർഷിക ഉപകരണങ്ങള്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റു; പ്രതിയെ പിടികൂടിയത് തന്ത്രപരമായി

പത്തനംതിട്ട വെച്ചൂച്ചിറയില്‍ കാര്‍ഷിക ഉപകരണങ്ങള്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍ എരുമേലി വടക്ക് കരിനിലം പുലിക്കുന്ന് കാവുങ്കല്‍ വീട്ടില്‍ ചിന്നസാമി മകന്‍ സി. മൂര്‍ത്തി (42) ആണ് അറസ്റ്റിലായത്.

കഴിഞ്ഞമാസം 24 നാണ് കുളമാങ്കുഴി ചേത്തയ്ക്കല്‍ ശശിധരന്റെ റബര്‍ തോട്ടത്തിലെ ഒറ്റമുറി കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ ജനല്‍ കമ്പി പൊളിച്ച് ഉള്ളില്‍ കടന്ന് അവിടെയുണ്ടായിരുന്ന മോട്ടോര്‍ അടക്കമുള്ള സാധനങ്ങള്‍ മോഷടിച്ചത്. ഭാര്യ സഹോദരനായ ബാലമുരുകനുമായി എത്തിയാണ് പ്രതി മോഷണം നടത്തിയത്.സ്ഥലത്തിന്റെ ഉടമ ഇല്ലാത്ത തക്കം നോക്കിയാണ് മോഷണം നടത്തിയത്.

advertisement

മോട്ടോര്‍ പമ്പ്, ഗ്യാസടുപ്പ്, വെട്ടുകത്തി, പാത്രങ്ങള്‍ എന്നിവയും പുറത്ത് സൂക്ഷിച്ച 1000 ലിറ്റര്‍ കൊള്ളുന്ന വാട്ടര്‍ ടാങ്ക് എന്നിവ ഇവിടെ നിന്ന് സംഘം മോഷ്ടിച്ചു കൊണ്ടു പോയിരുന്നു. ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ പോലീസ് സംഘത്തിന് പ്രതി മോഷ്ടിച്ച വസ്തുകള്‍ എരുമേലിയിലുള്ള ഒരു ആക്രിക്കടയില്‍ വിറ്റതായി വിവരം ലഭിച്ചു. തുടർന്ന് ആക്രിക്കടയുടമയെ ചോദ്യം ചെയ്തതതിൽ നിന്നാണ് പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ പോലീസിന് ലഭിച്ചത്. മോഷ്ടിച്ച സാധനങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

advertisement

ഇന്‍സ്പെക്ടര്‍ ജര്‍ലിന്‍ വി സ്‌കറിയ, എ.എസ്.ഐ കൃഷ്ണന്‍ കുട്ടി, എസ്.സി.പി.ഓ സലിം, സുനില്‍, സിപിഓമാരായ രാഹുല്‍, നെബു മുഹമ്മദ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Heart Attack| 'ശരീരത്തിൽ പരിക്കുകളില്ല'; പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി സുരേഷ് മരിച്ചത് ഹൃദയാഘാതം കാരണമെന്ന് സ്ഥിരീകരണം
Open in App
Home
Video
Impact Shorts
Web Stories