Shine Tom Chacko| സിനിമാ ലൊക്കേഷനിൽ സംഘർഷം: നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരെ തല്ലിയതായി ആരോപണം

Last Updated:

ടൊവിനോ തോമസ് നായകനായ തല്ലുമാല എന്ന സിനിമയുടെ കളമശ്ശേരി ലൊക്കേഷനിലാണ് സംഭവം നടന്നത്. എച്ച് എം ടി കോളനിയിലാണ് സെറ്റ് ഇട്ടിരിക്കുന്നത്. ഇവിടെ സിനിമക്കാര്‍ മാലിന്യം തള്ളുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഇന്നലെ രാത്രി നാട്ടുകാര്‍ ഇതേ ചൊല്ലി തര്‍ക്കമുണ്ടായി.

കൊച്ചി: തല്ലുമാല (Thallumaala) സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നാട്ടുകാരും സിനിമാ പ്രവർത്തകരും തമ്മിൽ സംഘർഷം. ഇതിനിടെ നടൻ ഷൈൻ ടോം ചാക്കോ (Shine Tom Chacko) നാട്ടുകാരെ തല്ലിയതായും ആരോപണം ഉയർന്നു. പരിക്കേറ്റ ഷമീർ എന്ന നാട്ടുകാരൻ ആശുപത്രിയിലാണ്.
ടൊവിനോ തോമസ് നായകനായ തല്ലുമാല എന്ന സിനിമയുടെ കളമശ്ശേരി ലൊക്കേഷനിലാണ് സംഭവം നടന്നത്. എച്ച് എം ടി കോളനിയിലാണ് സെറ്റ് ഇട്ടിരിക്കുന്നത്. ഇവിടെ സിനിമക്കാര്‍ മാലിന്യം തള്ളുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഇന്നലെ രാത്രി നാട്ടുകാര്‍ ഇതേ ചൊല്ലി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
advertisement
മാലിന്യം ഇടുന്നതിനേയും പൊതുനിരത്തില്‍ വണ്ടി പാര്‍ക്ക് ചെയ്തതിനേയും നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇവരുമായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകും ഷൈനും ചേര്‍ന്ന് വാക്കേറ്റം നടത്തിയെന്നും ആരോപിക്കുന്നു. തര്‍ക്കത്തിനിടയിക്ക് ടൊവിനോയും ഇടപെട്ടു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാവുകയായിരുന്നു.  പൊലീസ് സ്ഥലത്ത് എത്തി ഇരുകൂട്ടരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കി. ആരും പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
advertisement
'ഉണ്ട' സംവിധായകൻ ഖാലിദ് റഹ്മാനാണ് ചിത്രത്തിന്റെ സംവിധായകന്‍. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്ന് കഥയൊരുക്കുന്ന ചിത്രം ആഷിക് ഉസ്മാന്‍ ആണ് നിര്‍മിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, എഡിറ്റിംഗ് നിഷാദ് യൂസഫ്.
advertisement
English Summary: Actor Shine Tom Chacko accused of manhandling a person in the movie location at kochi kalamassery
മലയാളം വാർത്തകൾ/ വാർത്ത/Film/
Shine Tom Chacko| സിനിമാ ലൊക്കേഷനിൽ സംഘർഷം: നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരെ തല്ലിയതായി ആരോപണം
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement