TRENDING:

കലാഭവന്‍ മണിയുടെ മരണം; ഏഴു സുഹൃത്തുക്കളുടെ നുണ പരിശോധനയ്ക്ക് കോടതി അനുമതി

Last Updated:

സാബു, ജാഫര്‍ ഇടുക്കി, ജോബി സെബാസ്റ്റ്യന്‍, സി.എ. അരുണ്‍, വിപിന്‍, മുരുകന്‍ ഉള്‍പ്പടെയുള്ള ഏഴുപേരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെ നുണ പരിശോധനയ്ക്ക് കോടതിയുടെ അനുമതി. നടന്‍ ജാഫര്‍ ഇടുക്കി, സാബു എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേരെ നുണ പരിശോധനയ്ക്കു വിധേയമാക്കണമെന്ന സിബിഐയുടെ ആവശ്യം എറണാകുളം സിജെഎം കോടതിയാണ് അനുവദിച്ചത്.
advertisement

നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ജാഫര്‍ ഇടുക്കി, സാബു ഉള്‍പ്പടെ ഏഴുപേരും കോടതിയെ അറിയിച്ചിരുന്നു. നുണപരിശോധനയ്ക്ക് തയ്യാറാകണമെന്ന് സിബിഐ കേസേറ്റെടുത്തപ്പോള്‍ തന്നെ ഇവരോട് ആവശ്യപ്പെട്ടു. നുണപരിശോധനയ്ക്ക് തയ്യാറാണോ അല്ലയോ എന്നറിക്കണം എന്നാവശ്യപ്പെട്ട് ഇവര്‍ക്ക് കോടതിയും നോട്ടീസും അയച്ചിരുന്നു.

സാബു, ജാഫര്‍ ഇടുക്കി, ജോബി സെബാസ്റ്റ്യന്‍, സി.എ. അരുണ്‍, വിപിന്‍, മുരുകന്‍ ഉള്‍പ്പടെയുള്ള ഏഴുപേരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുക. തിരുവനന്തപുരം സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ചിലെ സി.ബി.ഐ. സൂപ്രണ്ടാണ് നുണപരിശോധന നടത്താന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Also Read 'സിപിഎമ്മുകാരന്റെ ഹൃദയശൂന്യത സൃഷ്ടിച്ച ശൂന്യത'; ഷുഹൈബിനെ അനുസ്മരിച്ച് ബൽറാം

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
കലാഭവന്‍ മണിയുടെ മരണം; ഏഴു സുഹൃത്തുക്കളുടെ നുണ പരിശോധനയ്ക്ക് കോടതി അനുമതി