'സിപിഎമ്മുകാരന്റെ ഹൃദയശൂന്യത സൃഷ്ടിച്ച ശൂന്യത'; ഷുഹൈബിനെ അനുസ്മരിച്ച് ബൽറാം
Last Updated:
'സിപിഎമ്മുകാരന്റെ ഹൃദയശൂന്യത സൃഷ്ടിച്ച ശൂന്യത'.. വി.ടി.ബൽറാം എംഎൽഎ ഫേസ്ബുക്കിൽ കുറിച്ച വരികളാണിത്.
'സിപിഎമ്മുകാരന്റെ ഹൃദയശൂന്യത സൃഷ്ടിച്ച ശൂന്യത'.. വി.ടി.ബൽറാം എംഎൽഎ ഫേസ്ബുക്കിൽ കുറിച്ച വരികളാണിത്. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂർ ഷുഹൈബിന്റെ ചരമവാര്‍ഷിക ദിനത്തിലാണ് ബൽറാമിൻറെ അനുസ്മരണ പോസ്റ്റ്.
മട്ടന്നൂർ യൂത്ത് കോൺഗ്രസ് നേതാവായിരുന്നു ഷുഹൈബ് കഴിഞ്ഞ വർഷം ഇതേ ദിവസമാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ കൈപിടിച്ച് ഷുഹൈബ് നടക്കുന്ന ചിത്രം യൂത്ത് കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ട സമയങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഇന്ന് ഷുഹൈബ് ഇല്ലാതെയാണ് 'സിപിഎമ്മുകാരന്റെ ഹൃദയശൂന്യത സൃഷ്ടിച്ച ശൂന്യത' എന്ന കുറിപ്പോടെ ബൽറാം ആ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
2018 ഫെബ്രുവരി 12 നാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ആയിരുന്നു ഷുഹൈബ് കൊല്ലപ്പെട്ടത്. ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവത്തിൽ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം 17 പേർ പ്രതികളാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 12, 2019 11:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സിപിഎമ്മുകാരന്റെ ഹൃദയശൂന്യത സൃഷ്ടിച്ച ശൂന്യത'; ഷുഹൈബിനെ അനുസ്മരിച്ച് ബൽറാം