TRENDING:

നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബർ എട്ടിന്; ദിലീപ് ഉൾപ്പെടെ 10 പ്രതികളും ഹാജരാകണമെന്ന് കോടതി

Last Updated:

2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവനടി ആക്രമിക്കപ്പെട്ടത്

advertisement
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബര്‍ എട്ടിന് കോടതി വിധി പറയും. ഏഴു ‌വർഷവും എട്ടുമാസവും നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാന്‍ പോകുന്നത്. കഴിഞ്ഞ തവണ കോടതി ചോദിച്ച 22 ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയിരുന്നു. നടൻ ദിലീപ് ഉൾപ്പെടെ കേസിലെ 10 പ്രതികളും ഡിസംബര്‍ എട്ടിന് ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം.
ദിലീപും പള്‍സർ സുനിയും
ദിലീപും പള്‍സർ സുനിയും
advertisement

2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവനടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10ന് അറസ്റ്റ് ചെയ്തു. പിന്നാലെ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ 3ന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു.

ദിലീപും പള്‍സര്‍ സുനിയും ഉള്‍പ്പെടെ കേസിലാകെ 10 പ്രതികളാണുള്ളത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ വാദം.

advertisement

കേസിലെ പ്രതികൾ

  • ‌ഒന്നാംപ്രതി- സുനിൽകുമാർ എന്ന പൾസർ സുനി
  • രണ്ടാം പ്രതി- മാർട്ടിൻ ആന്റണി
  • മൂന്നാം പ്രതി- മണികണ്ഠൻ ബി
  • നാലാം പ്രതി- വിജീഷ് വി പി
  • അഞ്ചാംപ്രതി- വടിവാൾ സലീം എന്ന സലീം എച്ച്
  • ആറാം പ്രതി- പ്രദീപ്
  • ഏഴാം പ്രതി- ചാർലി തോമസ്
  • ‌എട്ടാം പ്രതി- ദിലീപ് എന്ന പി ഗോപാലകൃഷ്ണൻ
  • ഒൻപതാം പ്രതി- മേസ്തിരി സനിൽ
  • പത്താം പ്രതി- ശരത് ജി നായർ (സൂര്യ ട്രാവൽസ് ഉടമ)
  • advertisement

2017 നവംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2018 മാര്‍ച്ച് 8ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു. 2018 ജൂണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. സാക്ഷി വിസ്താരം പൂര്‍ത്തിയായത് നാലര വര്‍ഷം കൊണ്ടായിരുന്നു.

2024 ഡിസംബര്‍ 11നാണ് കേസിലെ അന്തിമവാദം ആരംഭിച്ചത്. 2025 ഏപ്രില്‍ 7ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളി. 2025 ഏപ്രില്‍ 9ന് പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. തുടര്‍ന്ന് പ്രോസിക്യൂഷന്റെ മറുപടി വാദവും പൂര്‍ത്തിയായി. ഏറെ ചര്‍ച്ചയായ ഈ കേസ്, വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയുടെ പിറവിക്ക് ഇടയാക്കി. സിനിമാ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ ഹേമാ കമ്മിറ്റിയെ നിയോഗിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The court will pronounce the verdict in the actress assault case on December 8. The Ernakulam Principal Sessions Court is set to deliver its judgment in the case, following a trial process that spanned seven years and eight months. The prosecution had previously submitted their replies to the 22 questions posed by the court. The court has directed all 10 accused in the case, including actor Dileep, to be present on December 8.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബർ എട്ടിന്; ദിലീപ് ഉൾപ്പെടെ 10 പ്രതികളും ഹാജരാകണമെന്ന് കോടതി
Open in App
Home
Video
Impact Shorts
Web Stories