വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പ്ലാറ്റ്‌ഫോമിലേക്കു കടക്കാനായി നടി റെയിൽവേ ലൈൻ ക്രോസ് ചെയ്യുന്നതിനിടെ, പിന്നാലെ എത്തിയ അരുൺ നിർത്തിയിട്ട ട്രെയിനിനുള്ളിലൂടെ കടന്നുപോകാമെന്നു പറഞ്ഞ് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. എസി കോച്ചിന്റെ വാതിൽ തുറന്ന് നടിയെ അപ്പുറത്തേക്ക് കടത്തിവിടുകയും തുടർന്ന് ട്രാക്കിലേക്ക് ഇറങ്ങുമ്പോൾ സഹായിക്കാം എന്ന വ്യാജേന നടിയുടെ ബാഗിൽ പിടിച്ച്, പിന്നീട് ദേഹത്തേക്ക് കടന്നുപിടിക്കുകയുമായിരുന്നു.
നടി ഉടൻ തന്നെ റെയിൽവേ അധികാരികളോട് പരാതി നൽകുകയും പിന്നീട് പേട്ട പൊലീസ് സ്റ്റേഷനിനിലും പരാതി കൊടുത്തു. പ്രാഥമിക അന്വേഷണത്തിന് ശേഷം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
advertisement
Location :
Thiruvananthapuram,Kerala
First Published :
Nov 02, 2025 9:02 AM IST
