TRENDING:

പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍; അന്വേഷണം ഏറ്റെടുത്ത ശേഷമുള്ള എന്‍ഐഎയുടെ ആദ്യ അറസ്റ്റ്

Last Updated:

ശ്രീനിവാസൻ കൊലക്കേസിലെ പത്താം പ്രതിയാണ് അറസ്റ്റിലായ സഹീർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. പാലക്കാട് സ്വദേശി സഹീർ കെ പിയാണ് അറസ്റ്റിലായത്. ശ്രീനിവാസൻ കൊലക്കേസിലെ പത്താം പ്രതിയാണ് അറസ്റ്റിലായ സഹീർ. അന്വേഷണം ഏറ്റെടുത്ത ശേഷം കേസില്‍ എന്‍ഐഎ നടത്തുന്ന ആദ്യ അറസ്റ്റാണിത്. കൊലപാതകത്തിന് ശേഷം സഹീർ ഒളിവിലായിരുന്നു.
advertisement

2022 ഏപ്രിൽ 16നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ. സുബൈറിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായി തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തുകയായിരുന്നു എന്നു കേസ് അന്വേഷണം നടത്തിയ കേരള പോലീസ് കണ്ടെത്തിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍; അന്വേഷണം ഏറ്റെടുത്ത ശേഷമുള്ള എന്‍ഐഎയുടെ ആദ്യ അറസ്റ്റ്
Open in App
Home
Video
Impact Shorts
Web Stories