TRENDING:

മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയർഹോസ്റ്റസ് കണ്ണൂരിൽ പിടിയിൽ

Last Updated:

ഇവരുടെ പക്കല്‍നിന്ന് 960 ഗ്രാം സ്വര്‍ണ്ണമാണ് പരിശോധനയില്‍  പിടിച്ചെടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയർ ഹോസ്റ്റസ് പിടിയിൽ. കൊല്‍ക്കത്ത സ്വദേശിയായ സുരഭി കാട്ടൂണാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മസ്‌കത്തില്‍ നിന്ന് കണ്ണൂരില്‍ എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ കാബിൻ ക്രൂ അംഗമാണ് അറസ്റ്റിലായ സുരഭി.റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയ യുവതിയെ റിമാന്‍ഡ് ചെയ്തു.
advertisement

ചൊവ്വാഴ്ചയായിരുന്നു സംഭവം. മസ്‌കത്തില്‍നിന്ന്‌ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ്. 714 വിമാനത്തിലാണ്‌ സുരഭി കണ്ണൂരില്‍ എത്തിയത്. ദ്രാവകരൂപത്തില്‍ സ്വര്‍ണകടത്തുകയായിരുന്നെന്നാണ് ലഭിക്കുന്നവിവരം. ഇവരുടെ പക്കല്‍നിന്ന് 960 ഗ്രാം സ്വര്‍ണ്ണമാണ് പരിശോധനയില്‍  പിടിച്ചെടുത്തത്. നേരത്തെയും ഇവര്‍ സ്വര്‍ണം കടത്തിയതായി കസ്റ്റംസിന് സൂചനയുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനും തീരുമാനമുണ്ട്.

Also read-ശശി തരൂരിന്റെ പി എ ശിവകുമാർ സ്വർണക്കടത്തിന് ഡൽഹിയിൽ അറസ്റ്റിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സുരഭിയെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കണ്ണൂരിലെ വനിതാ ജയിലിലേക്ക് മാറ്റി. മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയതിന് വിമാനജീവനക്കാര്‍ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമാണിത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയർഹോസ്റ്റസ് കണ്ണൂരിൽ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories