ജനിച്ചു വളർന്ന കണ്ണൂരിൽ തസ്ലിമ, ചെന്നൈയിൽ തസ്ലിമ സുൽത്താൻ , സിനിമാലോകത്തും മട്ടാഞ്ചേരിയിലെ ലഹരി ഗുണ്ടാ മാഫിയകൾക്കിടയിലും ക്രിസ്റ്റീന, ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരപ്രകാരം പ്രതിയുടെ കർണാടകയിലെ പേര് മഹിമ മധു. ദക്ഷിണേന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന ലഹരി വലയിലെ പ്രധാന കണ്ണിയാണ് തസ്ലിമ സുൽത്താന. വിവിധ നാടുകളിൽ വിവിധ ഭാഷ സംസാരിക്കുന്ന, എല്ലാ ഇടങ്ങളിലും വ്യാജ ആധാർ കാർഡുകളും ഡ്രൈവിംഗ് ലൈസൻസും ഉൾപ്പടെയുള്ള വേണമെങ്കിൽ ആളുകളെ കായികമായി തന്നെ കൈകാര്യം ചെയ്യാൻ കഴിയുന്ന ഗുണ്ടാ പശ്ചാത്തലമുള്ള ഡ്രഗ് ഡീലർ.
advertisement
ചൊവ്വാഴ്ച്ച വൈകിട്ട് 6 മണിക്കാണ് എറണാകുളത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവുമായി റെന്റ് എ കാറിൽ ആലപ്പുഴയിലേക്ക് ഇവർ വരുന്നത്. കാർ വാടകയ്‌ക്ക് എടുക്കുന്ന സ്ഥാപനത്തിൽ അനീഷ് കൃഷ്ണ എന്നയാൾ തസ്ലിമയെ പരിചയപ്പെടുത്തിയത് കർണാടക സ്വദേശിനി മഹിമ മധു ആയാണ് . നൽകിയ തിരിച്ചറിയൽ രേഖകൾ ആകട്ടെ കർണാടകയിലെ ഡ്രൈവിംഗ് ലൈസൻസും , ആധാർ കാർഡും. ഇതിലെ വിലാസം TB ഫ്ലാറ്റ് No 902 ഇ ടവർ മന്ദാവി എമറാൾഡ്, എൻഡ് പോയിന്റ റോഡ്, മണിപ്പാൽ, ഉഡുപ്പി എന്നാണ്. തമിഴ്നാട്ടിലേത് തസ്ലിമ എസ് , 85 4th സ്ട്രീറ്റ് ഉലകനാഥ പുരം, എണ്ണൂർ, കത്തിവാക്കം, തിരുവള്ളൂർ എന്നാണ്.
എറണാകുളം മട്ടാഞ്ചേരിയിലെ ഗുണ്ടാ ലഹരി സംഘങ്ങൾക്ക് ക്രിസ്റ്റീന എന്ന പേര് സുപരിചിതമാണ് . ഫോട്ടോ ഷൂട്ടിനെത്തിയ മോഡലിനെ 3 ദിവസം മുറിയിൽ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ കാവൽക്കരിയും മുഖ്യ പ്രതികളിൽ ഒരാളും. അങ്ങനെ നീളുന്നു ക്രിസ്റ്റീന റെസിഡൻസി കേന്ദ്രീകരിച്ചുള്ള ക്രിമിനൽ കഥകളുടെ പശ്ചാത്തലം. ലഹരിക്കാർക്കിടയിൽ പുഷ് എന്നും , ബുഷ് എന്നും അറിയപ്പെടുന്ന കഞ്ചാവ് 6 കിലോ ലഭ്യമായിട്ടുണ്ടെന്നാണ് തസ്ലിമയുടെ whatsap ചാറ്റുകളിൽ നിന്ന് ലഭ്യമായ വിവരം . ആലപ്പുഴയിലേക്ക് എത്തുമ്പോൾ ടുറിസം കേന്ദ്രങ്ങൾ തന്നെ ആയിരുന്നു ലക്ഷ്യം. പ്രധാനമായും കായൽ ടുറിസവും ഹൗസ് ബോട്ടുകളുമാണ് ലക്ഷം വച്ചത്. ചോദ്യം ചെയ്യലിനോട് അധികം സഹകരിക്കതിരുന്ന തസ്ലിമയിൽ നിന്ന് കൂടുതൽ വിവരങ്ങൾ എക്സൈസിന് തേടേണ്ടതായുണ്ട്. ഫോൺ രേഖകൾ വിദഗ്ത പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ കൂടുതൽ വലിയ സ്രാവുകൾ സ്വർണത്തേക്കാൾ വിലയുള്ള കഞ്ചാവ് വിൽപ്പനയുടെ കേസിൽ കണ്ണി ചേർക്കപ്പെടുമെന്നു ഉറപ്പാണ്.
